അഗളി: അട്ടപ്പാടി നിവാസികളെ ഒപ്പം ചേര്‍ക്കാന്‍ സാധ്യമായാല്‍ ജനാധിപത്യം പൂര്‍ണ മാകുമെന്ന് വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. അട്ടപ്പാടി താലൂക്ക് പരാതി പരിഹാര അദാലത്ത് സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാ ടിയിലെ കൃഷി ശാസ്ത്രീയമാകേണ്ടതുണ്ട്. അട്ടപ്പാടി നിവാസികള്‍ സമൂഹത്തിലെ മറ്റുള്ളവരോടൊപ്പം വളരണം അതില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ അദാലത്തുകള്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുക ളുടെയും സഹകരണത്തോടെ മികച്ച രീതിയില്‍ നടന്നു. അദാലത്തില്‍ സ്വീകരിച്ച പരാതികളില്‍ കൃത്യമായ തുടര്‍നടപടികള്‍ ഉണ്ടാവണമെന്നും അദാലത്തില്‍ സഹക രിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.