അഗളി: കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാല ത്തില്‍ ഓണ്‍ലൈനായി ലഭിച്ച 204 അപേക്ഷകള്‍ക്കും മറുപടി നല്‍കി.50 ലൈഫ് മിഷ ന്‍, ഭൂമിതരംമാറ്റല്‍ 2 ദുരിതാശ്വാസ നിധി 12, ഉള്‍പ്പടെ 486 പരാതികള്‍ അദാലത്തില്‍ നേരിട്ട് ലഭിച്ചു. ഈ പരാതികള്‍ക്ക് 30 ദിവസത്തിനകം മറുപടി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ക്ക് മറുപടികത്ത് നല്‍കുമ്പോള്‍ പരിഗണിക്കാന്‍ സാധിക്കാത്തവയുണ്ടെങ്കില്‍ എന്തുകൊണ്ട് ഈ അപേക്ഷ പരിഗണിച്ചില്ല എന്നത് ഉള്‍പ്പെടുത്തി കൊണ്ട് വേണം മറുപടി നല്‍കേണ്ടത്. പരാതി പരിഹാര അദാലത്തില്‍ വന്ന അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്‍ ഗണന നല്‍കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.ഓണ്‍ലൈനായി അപേക്ഷിച്ച പരാതികളില്‍ പുനരന്വേഷണം വേണ്ടവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഉദ്യോഗസ്ഥരും നേരിട്ട് കേള്‍ക്കുകയും തുടര്‍നടപടിക്ക് നിര്‍ദ്ദേശി ക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍ , ജ്യോതി അനില്‍കുമാര്‍ , പി.രാമമൂര്‍ത്തി, ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ. മണി കണ്ഠന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.