മണ്ണാര്‍ക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ ജിടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷനുമായി സഹകരിച്ച് സൗജന്യ തൊഴില്‍മേള സംഘടിപ്പിച്ചു. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന മേള എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗ രസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ആശുപത്രി,ധനകാര്യ സ്ഥാപ നങ്ങള്‍, ജ്വല്ലറി, മീഡിയ, ഐ.ടി, എഡ്യുക്കേഷന്‍, ഇന്‍ഷൂറന്‍സ്, അക്കൗണ്ടിങ്, ബില്ലിങ്, സെയില്‍സ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിങ്ങനെ 37 കമ്പനികള്‍ പങ്കെടുത്തു. കൂടിക്കാഴ്ച യ്ക്ക് ഹാജരായ 1600 ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നും 125 പേര്‍ക്ക് ഉടന്‍ നിയമന ഉത്ത രവ് നല്‍കി. 575 പേരെ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. നഗര സഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാല കൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, മാസിത സത്താര്‍, വത്സലകുമാരി, ഹംസ കുറുവണ്ണ, നഗരസ ഭാ കൗണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ജിടെക് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!