മണ്ണാര്‍ക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് അസി സ്റ്റന്റ് വി.സുരേഷ്‌കുമാറിനെ പാലക്കാട് വിജിലന്‍സ് യൂണിറ്റിന് കസ്റ്റഡിയില്‍ വിട്ടു നല്‍കി. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നട പടി. മൂന്ന് ദിവസത്തെ കാലാവധിയിലാണ് പ്രതിയെ കോടതി കൈമാറിയത്. തൃശ്ശൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേഷ്‌കുമാറിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടര യോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ വൈദ്യപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി വൈകീട്ടോടെ പാലക്കാട്ടേക്കെത്തിച്ചു.
ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധയേനാക്കിയെന്നാണ് വിവരം. തുടര്‍ ദിവ സങ്ങളില്‍ വിശദമായി ചോദ്യം ചെയ്യലുണ്ടാകും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തെളിവെടുപ്പും മറ്റ് പരിശോധനകളുമുണ്ടാവുകയെ ന്നാണ് വിജിലന്‍സില്‍ നിന്നുള്ള വിവരം. നേരത്തെ സുരേഷ് കുമാര്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് ആല്‍ത്തറ ജംഗ്ഷനിലെ ജിആര്‍ കോംപ്ലക്സിലും ജോലി ചെയ്യുന്ന പാല ക്കയം വില്ലേജ് ഓഫിസിലും പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫിസില്‍ നിന്നും കസ്റ്റഡിയിലെടുത്ത ചില രജിസ്റ്ററുകള്‍ വിജിലന്‍സ് പരിശോധിച്ച് വരികയാണ്.
നിലവില്‍ അഴിമതി നിരോധന നിയമഭേദഗതി 2018 അനുസരിച്ചാണ് കേസെടുത്തി ട്ടുള്ളത്. അതേ സമയം താമസ മുറിയില്‍ നിന്നും ഒരു കോടിയിലേറെ സ്വത്ത് കണ്ടെ ത്തിയിരിക്കുന്നതിനാല്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജി ലന്‍സിന്റെ പ്രത്യേക യൂണിറ്റും അന്വേഷണം നടത്തുമെന്ന് അറിയുന്നു. വരും ദിവ സങ്ങളില്‍ വിജിലന്‍സ് ജില്ലാ യൂണിറ്റില്‍ നിന്നും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടി സ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ നടപടിയുണ്ടാവുക. അനധികൃത സ്വത്ത് സ്മ്പാദ്യത്തെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനൊരുങ്ങുന്ന തായി സൂചനയുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മന്ത്രിയും എംഎല്‍എയും ജില്ലാ കല ക്ടറുമുള്‍പ്പടെ പങ്കെടുത്ത താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ ഡ്യൂട്ടിക്കെത്തിയ വി.സുരേഷ്‌കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.