Day: March 24, 2023

എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നൂറ് പേര്‍ക്ക്: ഫ്‌ലെയിമിലൂടെ മണ്ണാര്‍ക്കാടിന് ചരിത്രനേട്ടം

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നേട്ടം.മണ്ഡലം പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് ചരിത്രത്തിലാ ദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ നാഷണല്‍…

ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

ഷോളയൂര്‍ : ലോക ക്ഷയദിനാചരണത്തോടനുബന്ധിച്ച് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്കും ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കു മായി ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു.ഷോളയൂര്‍ ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയത്തിനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും ഇതിനായുള്ള നടപടികള്‍…

യാത്രക്കാര്‍ക്ക് ആശ്വാസമായി വിഖായ ഇഫ്താര്‍ ടെന്റ്

മണ്ണാര്‍ക്കാട്: ദേശീയപാത വഴി കടന്ന് പോകുന്ന യാത്രക്കാര്‍ക്ക് നോമ്പുതുറക്കാന്‍ നൊട്ട മലയില്‍ ഇഫ്താര്‍ ടെന്റ് ഒരുക്കി എസ്‌കെഎസ്എസ്എഫ് വിഖായ മണ്ണാര്‍ക്കാട് ഈസ്റ്റ് മേഖല സമിതി.നോമ്പ് തുറക്കാന്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ ബുദ്ധിമുട്ടുന്നവര്‍ക്ക് വിഖായയുടെ ടെന്റ് ആശ്വാസമാകും.വൈകുന്നേരം ആറ് മണി മുതലാണ് ടെന്റിന്റെ പ്രവര്‍ത്തനം…

ചൂടില്‍ നിന്നും സംരക്ഷണം ഉറപ്പാക്കി കുട്ടികളുടെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ നടത്തണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: കുട്ടികള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം ഉറപ്പാക്കി എല്‍.എസ്. എസ്, യു.എസ്.എസ് പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്താനും ഉച്ച ഭക്ഷണവും തിളപ്പിച്ചാറിയ വെളളവും കുട്ടികള്‍ക്ക് ലഭ്യമാക്കാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്ക്…

ഒരു വീട്ടില്‍ ഒന്നിലധികം റേഷന്‍ കാര്‍ഡുകള്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍ക്ക് പരിശോധിച്ച് നല്‍കാം

തിരുവനന്തപുരം: ഒന്നിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന വീട്ടില്‍ ഓരോ കുടുംബ ത്തിനും പ്രത്യേകം റേഷന്‍ കാര്‍ഡുകള്‍ എന്ന ആവശ്യം റേഷനിംഗ് ഇന്‍സ്പെക്ടര്‍ക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കുടും…

കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം; രണ്ട് സ്ത്രീകളെ
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കി

പാലക്കാട്: കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തിയ രണ്ട് സ്ത്രീകളെ ശരണ ബാല്യം റെസ്‌ക്യൂ ടീം പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജ രാക്കി.ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,ശരണബാല്യം ടീം,പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്, പിങ്ക് പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണനൂര്‍ ഹൈവേ…

തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളങ്ങള്‍ ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: ലോക ജലദിനത്തോടനുബന്ധിച്ച് കോട്ടോപ്പാടം പഞ്ചായത്ത് തൊഴി ലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച കുളങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊടുവുളിപ്പുറത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.2022-23 വാര്‍ഷിക പദ്ധതിയില്‍ 23 കുളങ്ങളാണ് നിര്‍മിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.സ്ഥിരം സമതി അധ്യക്ഷരായ…

നഗരസഭയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട് : നഗരസഭയുടെ നേതൃത്വത്തില്‍ അതിദരിദ്ര വിഭാഗക്കാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്് നടത്തിയത്. വൈദ്യസഹായത്തിനു പുറമേ ഇതുവരെയായി റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ്, നഗരസഭാ ആരോഗ്യ കാര്‍ഡ്, ശുചിത്വകിറ്റ്, മരുന്നുകള്‍ എന്നിവയും വിതരണം ചെയ്തു.147…

error: Content is protected !!