മണ്ണാര്‍ക്കാട്: കുട്ടികള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം ഉറപ്പാക്കി എല്‍.എസ്. എസ്, യു.എസ്.എസ് പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്താനും ഉച്ച ഭക്ഷണവും തിളപ്പിച്ചാറിയ വെളളവും കുട്ടികള്‍ക്ക് ലഭ്യമാക്കാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്ക് പ്രത്യേക ക്ലാസ് ഏര്‍പ്പെടുത്തുന്നത് നിരോധിക്കണം. പരീക്ഷകള്‍ക്കായുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണം. കുട്ടികളെ സ്‌കൂളുകളില്‍ വേര്‍തിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നല്‍കുന്നതും തടയണം.
കുട്ടികളില്‍ അനാവശ്യ മത്സരബുദ്ധി സമ്മര്‍ദ്ദം വിവേചനം എന്നിവ സൃഷ്ടിക്കുന്ന തര ത്തില്‍ നടത്തുന്ന പരീക്ഷകളില്‍ മാറ്റം വരുത്താനും കുട്ടികളില്‍ അനാവശ്യമായ മത്സ ര ബുദ്ധിയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്ന രീതിയില്‍ സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും പരസ്യങ്ങളും ഒഴിവാക്കാനും ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവി ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്ര ട്ടറി എന്നിവര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അംഗങ്ങളായ സി.വിജയകുമാര്‍ ശ്യാമളാദേവി പി.പി എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ വര്‍ഷവും ഫെബ്രുവരി അവസാനമാണ് എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ നടക്കാറ്.ഇപ്രാവശ്യം ഏപ്രില്‍ 26നാണ് നടക്കുന്നത്. എല്ലാ ദിവസവും കുട്ടികള്‍ക്ക് രാവി ലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 5.45 വരെയും പരീക്ഷക്കുള്ള ക്ലാസുകള്‍ നടത്തു ന്നു. ക്രിസ്തുമസ് അവധിക്ക് പോലും 2 ദിവസം ഒഴികെ മറ്റെല്ലാ ദിവസവും ക്ലാസ് ഉണ്ട്. ഏപ്രിലിലെ കടുത്ത വേനല്‍ചൂടില്‍ എല്‍.എസ്.എസ്, യു.എസ്.എസ്. ക്ലാസുകള്‍ നട ക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് വേനല്‍ അവധി ആസ്വദിക്കാനാകില്ല എന്നുമുള്ള പരാ തി പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.