മണ്ണാര്‍ക്കാട്: സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നേട്ടം.മണ്ഡലം പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് ചരിത്രത്തിലാ ദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നത്.ജില്ലയിലെ 325 വിജയികളില്‍ ഏറ്റവും കൂടുതല്‍ മണ്ണാര്‍ക്കാട് നി ന്നുമാണ്.നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിനായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആവിഷ്‌കരിച്ച ഫ്‌ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പതിനാല് പൊതുവിദ്യാലയങ്ങളിലെയും പരീ ക്ഷാര്‍ത്ഥികള്‍ക്ക് എന്‍സ്‌കൂള്‍ ലേണിങ് ആപ്പിന്റെ അക്കാദമിക പിന്തുണയോടെ സമയബന്ധിതമായി സമഗ്ര പരിശീലനം നല്‍കിയിരുന്നു.
ആയിരത്തി ഇരുനൂറില്‍പരം വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌ക്രീനിങ് ടെസ്റ്റിലൂടെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഓറിയന്റേഷന്‍ പ്രോഗ്രാം,സ്‌പെഷ്യല്‍ കോച്ചിങ്,ഓണ്‍ ലൈന്‍ ക്ലാസുകള്‍, ടെസ്റ്റ് സിരീസ്, മാതൃകാ പരീക്ഷ തുടങ്ങിയവയും ഓരോ സ്‌കൂളിലെയും നോഡല്‍ ടീച്ചേഴ്‌സിന് പ്രത്യേക പരിശീലനവും ഫ്‌ലെയിം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്.മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് 34 പേരും എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സില്‍ നിന്ന് 18 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. എം.ഇ.എസ്സിന് ജില്ലയില്‍ ഒന്നാം സ്ഥാനവും സം സ്ഥാനതലത്തില്‍ രണ്ടാംസ്ഥാനവും ലഭിച്ചു.അട്ടപ്പാടി മേഖലയിലെ വിദ്യാലയങ്ങളിലും സ്‌കോളര്‍ഷിപ്പ് ജേതാക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എടത്തനാട്ടുകര ജില്ലയില്‍ ഒന്നാമതെത്തി.വിജയികള്‍ക്ക് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പ്രതിവര്‍ഷം 12,000 രൂപ വീതം ലഭിക്കും.ജില്ലയിലാകെ 325 പേര്‍ക്കാണ് എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷം അമ്പതില്‍പരം കുട്ടികളാണ് മണ്ഡലത്തില്‍ നിന്നും സ്‌കോളര്‍ഷിപ്പി ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നാളിതുവരെയില്ലാത്ത അതുല്യ നേട്ടം വിദ്യാര്‍ത്ഥികള്‍ കൈവരിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ഫ്‌ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തുന്നതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ടെന്നും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥി പ്രതിഭകളെയും വിദഗ്ധ പരിശീലനത്തിന് നേതൃത്വം നല്‍കിയ എന്‍സ്‌കൂള്‍ ലേണിങ്,ഫ്‌ലെയിം കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍,നോഡല്‍ ടീച്ചേഴ്‌സ് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. എന്‍സ്‌കൂ ള്‍ ലേണിങ് സി.ഇ.ഒ കെ.വി.മുഹ മ്മദ് യാസീന്‍,കോ- ഓര്‍ഡിനേറ്റര്‍ ബിനീഷ് തേങ്കുറു ശ്ശി, ഡോ.ടി.സൈനുല്‍ ആബിദ്,ഹമീദ് കൊമ്പത്ത്,കെ.ജി.ബാബു,സിദ്ദീഖ് പാറോക്കോട്, പി. മുഹമ്മദ് അഷ്‌റഫ്, സലീം നാലകത്ത്, എം.മുഹമ്മദലി മിഷ്‌കാത്തി,ജോബ് ഐസ ക്,പി.സി.എം.ഹബീബ്,ഷമീര്‍ പഴേരി,മുനീര്‍ താളിയില്‍,ബിലാല്‍ മുഹമ്മദ്,ഷമീര്‍ മണ ലടി തുടങ്ങിയവരടങ്ങുന്ന ഫ്‌ലെയിം കോര്‍ ഗ്രൂപ്പാണ് എം.എല്‍.എയുടെ വിദ്യാഭ്യാസ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.