Day: March 6, 2023

കോങ്ങാട് കുട്ടിശങ്കരന്റെ
പ്രതിമ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കാഞ്ഞിരപ്പുഴ :ഉദ്യാനത്തില്‍ ഗജവീരന്‍ കോങ്ങാട് കുട്ടിശങ്കരന്റെ പ്രതിമ നിര്‍ മാണത്തിന് തുടക്കമിട്ടു.പ്രശസ്ത ശില്‍പ്പി രാജന്റെ നേതൃത്വത്തിലാണ് പ്രവൃത്തി കള്‍.കാഞ്ഞിരപ്പുഴ ഉദ്യാന കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പ്രതിമ നിര്‍മിക്കാന്‍ തീരുമാനമായത്.ജില്ലാ കളക്ടര്‍ 2.50…

പറവള്‍ക്കൊരു നീര്‍കുടം സൗകര്യമൊരുക്കി

കോട്ടോപ്പാടം: കൊടും ചൂടില്‍ വലയുന്ന പറവള്‍ക്കൊരു നീര്‍കുടം എന്ന പേരില്‍ കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മ നിരവധി കുടിവെള്ള സൗകര്യമൊരുക്കി. ആളൊ ഴിഞ്ഞ പ്രദേശങ്ങളിലും കാടുകളിലുമാണ് നീര്‍കുടം സ്ഥാപിക്കുന്നത്. ദിവസവും രാവിലെയും വൈകിട്ടും സൗപര്‍ണിക അംഗങ്ങള്‍ ഇതില്‍ ആവശ്യത്തിനുള്ള വെള്ളവും നിറയ്ക്കും. ഗ്രാമ…

വര്‍ണ്ണപ്പൊലിമയില്‍ വലിയാറാട്ട്

മണ്ണാര്‍ക്കാട്: വാദ്യവിശേഷങ്ങളും വര്‍ണ്ണക്കാഴ്ചകളുമൊരുക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ വലിയാറാട്ട് ആഘോഷമായി.ആചാരപ്പെരുമയില്‍ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ചയും നടന്നു. മണ്ണാര്‍ക്കാട് പൂരത്തിലെ പ്രസിദ്ധമായ വലിയാറാട്ട് നാളില്‍ ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വ മായ തിരക്ക് അനുഭവപ്പെട്ടു.രാവിലെ മുതല്‍ക്കേ താലൂക്കിന്റെ വിവിധ വഴികള്‍ അര കുര്‍ശ്ശിയിലെ പൂരപ്പറമ്പിലേക്ക് തുറന്നു.രാവിലെ 8.30ന്…

ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തി

എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു കോട്ടോപ്പാടം: ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും ലക്ഷ്യ മാക്കി കോട്ടോപ്പാടം പഞ്ചായത്തിലെ കൊമ്പം,കച്ചേരിപറമ്പ്,ഇരട്ടവാരി എന്നീ ആ രോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തി.ഇനി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിവിധ രക്ത പരിശോധനകള്‍,രക്ത…

മണ്ണാര്‍ക്കാട് പൂരം:ചെട്ടിവേല നാളെ

മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് സമാപനം കുറിച്ച് നാളെ ചെട്ടിവേല നടക്കും.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കോവിഡ് കാരണം ചടങ്ങില്‍ മാത്രമായി ഒതുങ്ങിയ ചെട്ടിവേല ഇത്തവണ വര്‍ണാഭമാണ്.ദേശങ്ങളെല്ലാം വേലയ്ക്കായുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു.ചൊവ്വ വൈകീട്ട് മൂന്ന് മണി…

ആചാരപ്പെരുമയില്‍ കഞ്ഞിപ്പാര്‍ച്ച

മണ്ണാര്‍ക്കാട് :പൂരത്തോടനുബന്ധിച്ച് കുന്തിപ്പുഴ ആറാട്ട് കടവില്‍ വലിയാറാട്ട് ദിവസം നടന്ന കഞ്ഞിപ്പാര്‍ച്ച ഭക്തജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കോവിഡ് നിയന്ത്ര ണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ചടങ്ങുകളില്‍ മാത്രം ഒതുങ്ങിയ കഞ്ഞിപ്പാ ര്‍ച്ച ഇത്തവണ വിപുലമായിരുന്നു.നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും സ്തീകളും കുട്ടി…

മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് പ്രസക്തിയേറി: എന്‍.ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്:കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് കാലം മതനിരപേക്ഷ ജനാധിപത്യ നിലപാടി ലുറച്ച് നിന്ന് ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ മാതൃക തീര്‍ത്ത മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കോട്ടോപ്പാടം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ്…

വേണ്ട, പരീക്ഷാപ്പേടി : കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പരിപാടി നാളെ

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന കുട്ടികളില്‍ പരീക്ഷ സംബന്ധമായ ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി കൈറ്റ്-വിക്ടേഴ്സ് പ്രത്യേക പരിപാ ടി നാളെ രാത്രിഎട്ടിനു സംപ്രേഷണം ചെയ്യും. രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥി കള്‍ എന്നിവര്‍ പരീക്ഷാപ്പേടി ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്യണം എന്നതാണ് പരിപാടി…

മണ്ണാര്‍ക്കാട് പൂരം, ചെട്ടിവേല
മികച്ച ദേശവേലക്ക്
ക്യാഷ് അവാര്‍ഡും ട്രോഫിയും
പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് പൊലീസ്

മണ്ണാര്‍ക്കാട് : പൂരത്തിന് സമാപനം കുറിച്ച് നടക്കുന്ന ചെട്ടിവേലയില്‍ അണി നിരക്കുന്ന ദേശവേല കമ്മിറ്റിക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മണ്ണാര്‍ക്കാട് പൊലീസ്.മികച്ച ദേശവേലക്ക് 5000 രൂപയും ട്രോഫിയും സമ്മാനം നല്‍കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അറിയിച്ചു.വേല വളരെ അച്ചടക്കത്തോടെയും…

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കല്ലടിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.കരിമ്പ മൂന്നേക്കര്‍ മക്കനാല്‍ വീട്ടി ല്‍ സെബിന്റെ ഭാര്യ ജിന്‍സി (28) ആണ് മരിച്ചത്.ഇക്കഴിഞ്ഞ മൂന്നിന് മണ്ണാര്‍ക്കാട് സ്വ കാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ആരോഗ്യനില വിഷളായതോടെ വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷി…

error: Content is protected !!