തിരുവനന്തപുരം: ഒന്നിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന വീട്ടില്‍ ഓരോ കുടുംബ ത്തിനും പ്രത്യേകം റേഷന്‍ കാര്‍ഡുകള്‍ എന്ന ആവശ്യം റേഷനിംഗ് ഇന്‍സ്പെക്ടര്‍ക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കുടും ബങ്ങള്‍ താമസിക്കുകയാണെങ്കില്‍ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കള ഉണ്ടാകണം.ഒരു മേല്‍ക്കൂരക്ക് കീഴില്‍ ഒന്നിലധികം കുടുംബങ്ങള്‍ക്ക് ഒരു അടുക്കള എന്ന രീതിയില്‍ ആണെങ്കില്‍ പ്രത്യേകം റേഷന്‍ കാര്‍ഡ് ലഭിക്കില്ല.
മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹര്‍ കൈവശം വച്ചിരിക്കുന്ന വിഷയത്തില്‍ വിജിലന്‍ സ് കമ്മിറ്റികള്‍ വാര്‍ഡ് തലത്തില്‍ ഉടന്‍ തന്നെ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരി ക്കുമെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡിലുള്ള റേഷന്‍ കടകളിലെ എ.എ.വൈ (മഞ്ഞ) കാര്‍ഡു കള്‍ പരിശോധനക്ക് വിധേയമാക്കും.അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ ആ വിവരം 9188527301 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാവുന്ന താണ്. അറിയിക്കുന്ന ആളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.ഈ സര്‍ ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി 3,45,377 റേഷന്‍ കാര്‍ഡുകള്‍ അനുവ ദിച്ചു. മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി നല്‍കിയ കാര്‍ഡുകള്‍ എണ്ണം 3,38,271 ആണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ റേഷന്‍ കാര്‍ഡുമായി ബന്ധ പ്പെട്ട് ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ 49,07,322 ആണ്. ഇതില്‍ 48,34,655 പരാതികളും തീര്‍പ്പാക്കിയതായി മന്ത്രി അറിയിച്ചു.
മാവേലി സ്റ്റോറുകളിലെ ബില്ല് ഇംഗ്ലീഷിന് പകരം മലയാളത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. റേഷന്‍ കടകളിലേക്ക് അരിയും മറ്റ് സാധനങ്ങളും ലോറിയില്‍ നിന്ന് ഇറക്കുമ്പോള്‍ അളവും തൂക്കവും ഉറപ്പാക്കണമെന്ന റേഷന്‍ കടക്കാരുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കും. ഇതേക്കുറിച്ച് ഏപ്രില്‍ നാലിന് ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത റേഷന്‍ വ്യാപാരി സംഘടനകളുടെ യോഗം ചര്‍ച്ച ചെയ്യും.ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇന്‍-പരിപാടി മാര്‍ച്ച് 24 ന് 22 എണ്ണം പൂര്‍ത്തിയാക്കി. ഒരു മണിക്കൂര്‍ നീളുന്ന ഫോണ്‍-ഇന്‍-പരിപാടിയില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച ആവശ്യമായിരുന്നു ഭൂരിഭാഗവും. എന്നാല്‍ വെള്ളിയാഴ്ചയിലെ ഫോണ്‍-ഇന്നില്‍ പൊതു പ്രശ്നങ്ങള്‍ ആയിരുന്നു കൂടുതല്‍ പേര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി യത്. ഇത് റേഷന്‍ കാര്‍ഡ് മാറ്റം, പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കല്‍ എന്നീ ആവ ശ്യങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതിനാലാണെന്ന് മന്ത്രി പറഞ്ഞു.