മണ്ണാര്‍ക്കാട്: ദേശീയപാത വഴി കടന്ന് പോകുന്ന യാത്രക്കാര്‍ക്ക് നോമ്പുതുറക്കാന്‍ നൊട്ട മലയില്‍ ഇഫ്താര്‍ ടെന്റ് ഒരുക്കി എസ്‌കെഎസ്എസ്എഫ് വിഖായ മണ്ണാര്‍ക്കാട് ഈസ്റ്റ് മേഖല സമിതി.നോമ്പ് തുറക്കാന്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ ബുദ്ധിമുട്ടുന്നവര്‍ക്ക് വിഖായയുടെ ടെന്റ് ആശ്വാസമാകും.വൈകുന്നേരം ആറ് മണി മുതലാണ് ടെന്റിന്റെ പ്രവര്‍ത്തനം തുടങ്ങുക.റമദാന്‍ അവസാനം വരെ ടെന്റ് പ്രവര്‍ത്തിക്കുമെന്ന് ഭാരവാ ഹികള്‍ അറിയിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹംസ റഹ്മാനി ഉദ്ഘാടനം ചെയ്തു. മേഖല ജനറല്‍ സെക്രട്ടറി സാദിഖ് ആനമൂളി അധ്യക്ഷനായി.വിഖായ ആക്റ്റീവ് വിംഗ് അംഗങ്ങളായ ജലീല്‍ മുസ്ലിയാര്‍, ഷഫീഖ് കിളിരാനി, സിറാജ് മുണ്ടക്കണ്ണി, സുഹൈല്‍ കോല്‍പാടം, ആബിദ് കൈതച്ചിറ, മുനീഫ് പുഞ്ചകോട്, സുഹൈല്‍ നൊട്ടമല, ജുനൈസ് പുഞ്ചകോഡ്,സഹചാരി സെക്രട്ടറി ഷാജഹാന്‍ അലി സ്വാഗതവും ട്രഷറര്‍ സുബൈര്‍ കിളിരാനി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!