Day: March 7, 2023

ചന്തം നിറച്ച് ചെട്ടിവേല; മണ്ണാര്‍ക്കാട് പൂരത്തിന് സമാപനം

മണ്ണാര്‍ക്കാട്: കാഴ്ചകളുടെ വര്‍ണ്ണച്ചെപ്പ് തുറന്ന ചെട്ടിവേലയോടെ നാടാകെ ഉത്സവമാ ക്കിയ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനമായി.വള്ളുവനാടിന്റെ പൂരപ്രൗഢിക്ക് മാറ്റേകി ചെട്ടിവേലയും ദേശവേലകളും പട്ടണത്തെ ജനസാഗരമാക്കി.തിറയും പൂതനും നാടന്‍ കലാരൂപങ്ങളും പൂക്കാവടിയും നിറപ്പകിട്ടേകി. വൈവിധ്യമാര്‍ന്ന വാദ്യമേളങ്ങള്‍ പെരു മ്പറമുഴക്കി.ചെട്ടിവേല അഴകുള്ളതായി.രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന്…

മിനി ലോറിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

മണ്ണാര്‍ക്കാട്: ചരക്ക് ലോറി നിര്‍ത്തി ഇറങ്ങുന്നതിനിടെ ഡ്രൈവര്‍ പിറകെ വന്ന മിനി ലോറിയിടിച്ച് മരിച്ചു.പഞ്ചാബിലെ ലുധിയാന റായ്‌ക്കോട്ട് സ്വദേശി ഹര്‍ചന്ദ് സിംഗ് (65) ആണ് മരിച്ചത്.അപകടത്തിന് കാരണമായ മിനി ലോറിയുടെ ഡ്രൈവര്‍ പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെ (65) പൊലീസ് അറസ്റ്റ്…

എം.എസ്.എഫ് പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിക്ക് തുടക്കം

കോട്ടോപ്പാടം ശക്തമാകുന്ന വേനലില്‍ പക്ഷിജീവജാലങ്ങള്‍ക്ക് ദാഹജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എഫ് ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിക്ക് മണ്ണാര്‍ ക്കാട് തുടക്കമായി. നിയോജക മണ്ഡലം തല ഉദ്ഘാടനം ആര്യമ്പാവില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ധീഖ് നിര്‍വഹിച്ചു. എം.എസ്.എഫ് മണ്ഡലം…

അട്ടപ്പാടിയില്‍ 19 ലിറ്റര്‍ ചാരായം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 19 ലിറ്റര്‍ ചാരായം പിടികൂടി.മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കോട്ടത്തറ മൊക്കച്ചാള ഊരിലെ രാജാറാം, പല കയൂര്‍ അരുണ്‍,ചാളയൂര്‍ രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്.ചാരായം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍…

ലഹരി വിരുദ്ധ ബോധവത്കരണം
‘കൊഗല്- 2023 ‘ ശ്രദ്ധേയമായി

അഗളി: എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മയക്ക് മരുന്നിന്റെ ഉപ യോഗവും വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ അട്ടപ്പാടി ജനമൈത്രി എക്സൈ സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ‘ കൊഗല് – 2023 ‘ ആട്ടവും പാട്ടും, കുമ്മി ഗോത്ര പാട്ട് മത്സരം,…

എസ്.എസ്.എല്‍.സി പരീക്ഷ ഒന്‍പതിന്
ജില്ലയില്‍ 39239 പേര്‍ പരീക്ഷ എഴുതും.

പാലക്കാട്: മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയി ല്‍ നിന്നുള്ള 39,239 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയ റക്ടര്‍ പി.വി മനോജ്കുമാര്‍ അറിയിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ സുഗമമാ യി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്…

തെങ്കര സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് തായ്ക്വാണ്ടോയില്‍ ഗ്രീന്‍ബെല്‍റ്റ്

തെങ്കര: കൊറിയന്‍ ആയോധന കലയായ തായ്ക്വാണ്ടോയില്‍ ഗ്രീന്‍ ബെല്‍റ്റ് നേടി തെ ങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 37 വിദ്യാര്‍ത്ഥിനികള്‍.ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സ്വയം പ്രതിരോധ പരിശീലന പദ്ധതിയാണ് ഇതിന് വഴിയായത്. ജില്ല യിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ…

ക്ഷേനിധി ആനുകൂല്ല്യങ്ങള്‍ ഉടനടി വിതരണം ചെയ്യണം: എകെടിഎ

ഒറ്റപ്പാലം: തയ്യല്‍ തൊഴിലാളികള്‍ക്കുള്ള എല്ലാ ക്ഷേമനിധി ആനുകൂല്ല്യങ്ങളും ഉടനടി വിതരണം ചെയ്യണമെന്ന് എകെടിഎ അനങ്ങനടി ഏരിയ വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പ്രസവാനുകൂല്ല്യം 15000 രൂപ ഒറ്റതവണയായി നല്‍കുക,വിധവകളായ തയ്യല്‍ തൊഴിലാളികള്‍ക്ക് ഇരട്ട പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.അനങ്ങനടി…

തയ്യല്‍തൊഴിലാളികളുടെ റിട്ടയര്‍മെന്റ് ആനുകൂല്ല്യം വര്‍ധിപ്പിക്കണം: എകെടിഎ

കൊപ്പം: തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിച്ച മുറക്ക് റിട്ടയര്‍മെന്റ് ആനുകൂല്ല്യം വര്‍ധിപ്പിക്കണമെന്ന് എകെടിഎ കൊപ്പം ഏരിയ വാര്‍ഷിക കണ്‍വെന്‍ഷ ന്‍ ആവശ്യപ്പെട്ടു.പ്രസവാനുകൂല്ല്യം 15000 രൂപ ഒറ്റതവണയായി നല്‍കുക,വിധവകളായ തയ്യല്‍ തൊഴിലാളികള്‍ക്ക് ഇരട്ട പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും…

error: Content is protected !!