ഷോളയൂര്‍ : ലോക ക്ഷയദിനാചരണത്തോടനുബന്ധിച്ച് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്കും ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കു മായി ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു.ഷോളയൂര്‍ ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയത്തിനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ക്ലാസ്സെടുത്തു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി സ്വാഗതവും ഹെല്‍ത്ത് പ്രമോട്ടര്‍ മുരുകന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!