മണ്ണാര്‍ക്കാട് : നഗരസഭയുടെ നേതൃത്വത്തില്‍ അതിദരിദ്ര വിഭാഗക്കാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്് നടത്തിയത്. വൈദ്യസഹായത്തിനു പുറമേ ഇതുവരെയായി റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ്, നഗരസഭാ ആരോഗ്യ കാര്‍ഡ്, ശുചിത്വകിറ്റ്, മരുന്നുകള്‍ എന്നിവയും വിതരണം ചെയ്തു.147 അതിദരിദ്ര വിഭാഗക്കാരും 33 ഹരിതകര്‍മ്മ സേനാം ഗങ്ങളും ക്യാമ്പിന്റെ ഗുണഭോക്താക്കളായി.നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത അധ്യക്ഷയായി. ആരോ ഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷഫീക്ക് റഹ്മാന്‍,നഗരസഭാ സെക്രട്ടറി പി.ബി.കൃഷ്ണകു മാരി,മദര്‍കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ സമീര്‍,കെ.എ.പയസ്,അംജദ് ഫാറൂ ഖ്,ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ.വത്സന്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍,സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്മാര്‍,കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!