Day: January 18, 2023

ഉത്പാദന-തൊഴില്‍-സ്ത്രീ ശാക്തീകരണ
പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത്

പാലക്കാട്: ഉത്പാദന-തൊഴില്‍-സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2023-24 കരട് പദ്ധതി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പതി നാലാം പഞ്ചവത്സര പദ്ധതി-ജനകീയസൂത്രണം 2022-23 വികസന സെമിനാറില്‍ കരട് പദ്ധതി അവതരണം നടന്നു.കൃഷിക്കും ഉത്പാദന മേഖലകള്‍ക്കും പ്രാമുഖ്യം നല്‍കി…

എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി; യുവജന കമ്മീഷന്‍ ശിപാര്‍ശ നല്‍കി

മണ്ണാര്‍ക്കാട്: ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വകലാശാലകളിലും ആര്‍ ത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷന്‍ ശിപാര്‍ശ നല്‍കി.വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴു താന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍…

ആസ്തമ-അലര്‍ജി
സിഒപിഡി പോസ്റ്റ് കോവിഡ്
രോഗ നിര്‍ണ്ണയ ക്യാമ്പ്

അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ആസ്തമ-അലര്‍ജി സിഒപിഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് വ്യാഴാഴ്ച വൈകീട്ട് നാല് മണി മുത ല്‍ ആറ് മണി വരെ നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ആസ്തമ,അലര്‍ജി ശ്വാസകോശ രോഗവിദഗ്ദ്ധന്‍ ഡോ.സമീര്‍ ആനക്കച്ചേരി ക്യാമ്പിന്…

അപകടത്തില്‍ പരിക്കേറ്റ തെരുവുനായ്ക്കും കുഞ്ഞുങ്ങള്‍ക്കും രക്ഷയേകി

മണ്ണാര്‍ക്കാട്: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ തെരുവുനായക്കും കുഞ്ഞുങ്ങള്‍ ക്കും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷയായി.കുമരംപുത്തൂരിലെ നെച്ചുള്ളിയിലാണ് സംഭവം.ബുധനഴ്ച രാവിലെ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് മുന്നില്‍ വെച്ചാണ് നായയെ വാ ഹനമിടിച്ചത്.മരണവേദനയാല്‍ പുളഞ്ഞ തെരുവുനായയ്ക്ക് സമയബന്ധിതമായി ചികി ത്സയും സംരക്ഷണവും ഉറപ്പുവരുത്തി. അടുത്തിടെ പ്രസവിച്ച തെരുവുനായ…

എസ്.എസ്.എല്‍.സി:നൂറ് മേനി ലക്ഷ്യമിട്ട് വിജയശ്രീ കൂട്ടായ്മ

മണ്ണാര്‍ക്കാട്: മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും നൂറ് ശതമാനം വിജയം കൈവരിക്കാനുള്ള പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ച് പ്രധാനാ ധ്യാപകരുടെയും വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും കൂട്ടായ്മ. 43 വിദ്യാലയങ്ങളിലായി 9112 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ്…

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെപരിശോധന; ജില്ലയില്‍ 17 ഹോട്ടലുകള്‍ അടച്ചു

പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ബേക്കറി ഉത്പ ന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ജനുവരി മൂന്ന് മുതല്‍ ജില്ലയി ല്‍ നടന്നു വരുന്നപരിശോധനയില്‍ 17 ഹോട്ടലുകള്‍ അടപ്പിച്ചതായി അസിസ്റ്റ ന്റ്ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.മൂന്ന് സ്‌ക്വാഡുകളിലായി ഷൊര്‍ണൂര്‍,ആലത്തൂര്‍, മലമ്പുഴ…

വണ്‍വേ ഒഴിവാക്കണം; നടപ്പിലാക്കിയാല്‍ അന്ന് ഹര്‍ത്താല്‍: ഏകോപന സമിതി

മണ്ണാര്‍ക്കാട്: ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തില്‍ വണ്‍വേ സമ്പ്രദാ യം നടപ്പിലാക്കിയാല്‍ അന്ന് മണ്ണാര്‍ക്കാട്ട് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാ സിത്ത് മുസ്‌ലിം പറഞ്ഞു.നിലവില്‍ ഗതാഗത രൂക്ഷമല്ലാത്ത സാഹചര്യത്തില്‍ ചില…

വണ്‍വേ നടപ്പിലാക്കും;ആരെയും ബുദ്ധിമുട്ടിക്കില്ല :നഗരസഭാ ചെയര്‍മാന്‍

മണ്ണാര്‍ക്കാട് : നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ഏര്‍പ്പെ ടുത്താന്‍ ഉദ്ദേശിക്കുന്ന വണ്‍വേ സമ്പ്രദായം ആര്‍ക്കും ബുദ്ധിമുട്ടില്ലാതെയായിരിക്കും നടപ്പിലാക്കുകയെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.നഗരത്തിലെ ഗതാഗ ത കുരുക്കിന് പരിഹാരം കാണാനായി കുന്തിപ്പുഴ ബൈപ്പാസ് വഴി ചെറുകിട വാഹന ങ്ങളെ…

റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്‌ട്രേഷനില്‍ വര്‍ധന

മണ്ണാര്‍ക്കാട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യില്‍ 2022 കല ണ്ടര്‍ വര്‍ഷത്തില്‍ പുതിയ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനില്‍ 39.47 ശതമാനം വര്‍ധനവുണ്ടായി.2021ല്‍ 114 പുതിയ പ്രൊജക്റ്റുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോ ള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍…

error: Content is protected !!