അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ആസ്തമ-അലര്‍ജി സിഒപിഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് വ്യാഴാഴ്ച വൈകീട്ട് നാല് മണി മുത ല്‍ ആറ് മണി വരെ നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ആസ്തമ,അലര്‍ജി ശ്വാസകോശ രോഗവിദഗ്ദ്ധന്‍ ഡോ.സമീര്‍ ആനക്കച്ചേരി ക്യാമ്പിന് നേതൃത്വം നല്‍ കും.ഡോക്ടറുടെ പരിശോധന ഫീസ് ഉണ്ടായിരിക്കും.ആദ്യം ബുക്ക് ചെയ്യുന്ന 40 പേര്‍ ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം.ക്യാമ്പില്‍ വെച്ച് 650 രൂപ ചാര്‍ജ്ജ് വരുന്ന ശ്വാസകോശ പരിശോധന സൗജന്യമായി ചെയ്ത് കൊടുക്കുമെന്ന് അധികൃതര്‍ അറി യിച്ചു.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത മനസ്സിലാക്കുവാന്‍, ശ്വാസകോശ സംബ ന്ധമായ അലര്‍ജി കണ്ടെത്തുവാന്‍, പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ ക ണ്ടെത്തുവാന്‍,ശ്വാസകോശ രോഗങ്ങള്‍ മൂലം ശ്വാസകോശത്തിനുണ്ടായ വീക്കം, കഫക്കെട്ട്,ന്യുമോണിയ,ശ്വാസതടസ്സം എന്നിവ മനസ്സിലാക്കുവാനും വേണ്ടിയാണ് ശ്വാസകോശ പരിശോധന അഥവാ സ്‌പൈറോമെട്രേി ടെസ്റ്റ് നടത്തുക.

ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം,ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മല്‍, മൂക്കൊലിപ്പ്, തുമ്മല്‍ വരുമ്പോള്‍ 10 മുതല്‍ 15 തവണ വരെ നീണ്ട് നില്‍ക്കുക,പ്രത്യേകിച്ച് രാത്രി യിലും അല്ലെങ്കില്‍ അതിരാവിലെയുമുണ്ടാകുന്ന വിട്ടുമാറാത്ത ചുമ,വലിവ്,അടിക്കടി ഉണ്ടാകുന്ന ശ്വാസം മുട്ടല്‍,കഫക്കെട്ട്,ന്യുമോണിയ,നടക്കുമ്പോള്‍ കിതപ്പും, ശ്വാസ തടസ്സം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ക്യാമ്പിലെത്തി ചികിത്സ തേടാം.ശ്വാസ കോശ രോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താനായാല്‍ ചികിത്സ എളുപ്പവും ചിലവ് ചുരു ങ്ങിയതുമാണ്.ബുക്കിംഗിന് : 04924 263 551, 8078 823 551.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!