പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ബേക്കറി ഉത്പ ന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ജനുവരി മൂന്ന് മുതല്‍ ജില്ലയി ല്‍ നടന്നു വരുന്നപരിശോധനയില്‍ 17 ഹോട്ടലുകള്‍ അടപ്പിച്ചതായി അസിസ്റ്റ ന്റ്ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.മൂന്ന് സ്‌ക്വാഡുകളിലായി ഷൊര്‍ണൂര്‍,ആലത്തൂര്‍, മലമ്പുഴ സര്‍ക്കിളുകളിലായി ഇതുവരെ 483 ഹോട്ടലുകളില്‍പരിശോധനനടത്തി.132 സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കാന്‍ നോട്ടീസ് നല്‍കി.34 ഇടങ്ങളില്‍ നിന്ന് സാമ്പിളു കള്‍ എടുക്കുകയും 27 ഹോട്ടലുകള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കുകയും ചെ യ്തിട്ടുണ്ട്.
മായം ചേര്‍ത്ത് ഭക്ഷ്യവസ്തുക്കള്‍ പാകം ചെയ്യുക, വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷി ക്കുക, ഫ്രീസറുകളില്‍ മാംസ്യവും പച്ചക്കറികളും വേര്‍തിരിച്ച് സൂക്ഷിക്കാതിരിക്കുക, ഭക്ഷണം പാകം ചെയ്യുന്നവര്‍ ഗ്ലൗസും ഹെഡ് വിയറും ധരിക്കാതിരിക്കുക, ജീവനക്കാര്‍ ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് ഇല്ലാതിരിക്കുക, വെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് ഇല്ലാ ത്ത സാഹചര്യം എന്നിവപരിശോധനയില്‍ കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ അസി സ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ അടപ്പിച്ച ഹോട്ടലുകള്‍
- അറേബ്യന്‍ ഗ്രില്‍ ആന്‍ഡ് ഫ്രൈ, ഈസ്റ്റ് ഒറ്റപ്പാലം
- എം.എസ് ബേക്കറി, അമ്പലപ്പാറ, ഒറ്റപ്പാലം
- പ്രയറീസ് ബേക്ക്‌സ് ആന്‍ഡ് റസ്റ്റോറന്റ് വരോട്, ഒറ്റപ്പാലം
- എമിറേറ്റ്‌സ് ബേക്ക്‌സ്, വരോട്, ഒറ്റപ്പാലം
- കെ.പി ടീ സ്റ്റാള്‍, വരോട്, ഒറ്റപ്പാലം
- എ.എം സ്റ്റോര്‍, ആമയൂര്‍, പട്ടാമ്പി
- അല്‍ഷബ റസ്റ്റോറന്റ്, ആമയൂര്‍, പട്ടാമ്പി
- അല്‍ അമീന്‍ ചിക്കന്‍ സ്റ്റാള്‍, പനമണ്ണ
- വി.എസ് സ്റ്റോര്‍സ്, കറുകപുത്തൂര്‍, തൃത്താല
- ഹോട്ടല്‍ ഹരിഹര ഭവന്‍, കറുകപുത്തൂര്‍
- സഫ ഹോട്ടല്‍, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്
- റോയല്‍ തലശ്ശേരി റസ്റ്റോറന്റ്, ആര്യമ്പാവ്, മണ്ണാര്‍ക്കാട്
- കെ.ജി.എന്‍ ബേക്കറി, വടക്കഞ്ചേരി
- എ വണ്‍, ചിപ്‌സ്, വടക്കഞ്ചേരി
- ഫ്രണ്ട്‌സ് ഹോട്ടല്‍, കൊന്നഞ്ചേരി, വടക്കഞ്ചേരി
- ഗണപതി, ബേക്കറി മുടപ്പല്ലൂര്‍
- ഹോട്ടല്‍ അടിച്ചിറ, നെന്മാറ
