മണ്ണാര്‍ക്കാട് : നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ഏര്‍പ്പെ ടുത്താന്‍ ഉദ്ദേശിക്കുന്ന വണ്‍വേ സമ്പ്രദായം ആര്‍ക്കും ബുദ്ധിമുട്ടില്ലാതെയായിരിക്കും നടപ്പിലാക്കുകയെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.നഗരത്തിലെ ഗതാഗ ത കുരുക്കിന് പരിഹാരം കാണാനായി കുന്തിപ്പുഴ ബൈപ്പാസ് വഴി ചെറുകിട വാഹന ങ്ങളെ കടത്തി വിടാനുള്ള ഗതാഗത ഉപദേശക സമിതി തീരുമാനത്തിനെതിരെ പ്രതി ഷേധമുയരുന്ന സാഹചര്യത്തിലായിരുന്നു ചെയര്‍മാന്റെ വിശദീകരണം.
ഇന്നലത്തെ യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കും.ജനങ്ങളെയോ, വ്യാപാരിക ളെയോ ദ്രോഹിക്കാനല്ല പുതിയ പരിഷ്‌കാരം.ഗതാഗത കുരുക്ക് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം.വാഹനങ്ങളെ വഴി തിരിച്ചു വിടുന്നത് കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാ രികള്‍ പറയുന്നത്.ഗതാഗത ഉപദേശക സമിതി യോഗത്തില്‍ വണ്‍വേ സമ്പ്രദായം നടപ്പി ലാക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ വ്യാപാരികളുടെ പ്രതിനിധികളടക്കം ഉണ്ടായിരു ന്നു.അന്നേരം ആരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയില്ല.എന്നാല്‍ ഇതിന് ശേ ഷം വിരുദ്ധാഭിപ്രായം രേഖപ്പെടുത്തുന്നത് ശരിയായ നടപടിയല്ല.
പരീക്ഷാണാടിസ്ഥാനത്തിലാണ് വണ്‍വേ നടപ്പിലാക്കുന്നത്.പരാതികളെ അനുഭാവ പൂര്‍വ്വം പരിഗണിക്കും.പോരായ്മകള്‍ പരിഹരിച്ചായിരിക്കും മുന്നോട്ട് പോവുക. അഭി പ്രായ സമന്വയത്തിലൂടെ പരിഹാരം കണ്ടെത്തി നല്ല രീതിയില്‍ ഗാതഗാത പരിഷ്‌കാരം നടപ്പിലാക്കും.ഇത് പ്രയോജനപ്രദമല്ലെങ്കില്‍ പഴയരീതി തന്നെ തുടരും.നിലവില്‍ ഉയര്‍ ന്ന് വരുന്ന എതിര്‍പ്പുകള്‍ സംബന്ധിച്ച് പരിഹാരം കാണുന്നതിനായി ഉടന്‍ ട്രാഫിക് റെ ഗുലേറ്ററി കമ്മിറ്റി യോഗം ചേരുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
