മണ്ണാര്‍ക്കാട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യില്‍ 2022 കല ണ്ടര്‍ വര്‍ഷത്തില്‍ പുതിയ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനില്‍ 39.47 ശതമാനം വര്‍ധനവുണ്ടായി.2021ല്‍ 114 പുതിയ പ്രൊജക്റ്റുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോ ള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 159 പുതിയ പ്രൊജക്റ്റുകളാണ്.
2021ല്‍ 8,28,230.79 ചതുരശ്ര മീറ്റര്‍ ബില്‍ഡ് അപ്പ് ഏരിയ പുതിയ രജിസ്റ്റേഡ് പ്രൊജക്റ്റുക ളിലായി ഉണ്ടായിരുന്നുവെങ്കില്‍ 2022 ആയപ്പോള്‍ അത് 16,36,577.18 ചതുരശ്ര മീറ്ററായി വര്‍ധിച്ചു. 97.59 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2021ല്‍ പുതിയ രജിസ്റ്റേഡ് പ്രൊജക്ടുകളിലായി 5933 യൂണിറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. 2022ല്‍ ഇത് 12018 യൂ ണിറ്റുകളായി വര്‍ധിച്ചു. 102.56 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായ വര്‍ധന. കോവിഡ് മൂലം നിറം മങ്ങിപ്പോയ റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖല കഴിഞ്ഞ വര്‍ഷം മുതല്‍ ശക്തി പ്രാപിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2021ല്‍ കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത പുതിയ റിയല്‍ എസ്റ്റേറ്റ് പ്രൊ ജക്റ്റുകളുടെ ആകെ ഫ്ളോര്‍ ഏരിയ 19802.04 ചതുരശ്ര മീറ്ററില്‍ നിന്നും 2022ല്‍ 44386.07 ചതുരശ്ര മീറ്റര്‍ ആയി വര്‍ദ്ധിച്ചു. ഒരു വര്‍ഷം കൊണ്ട് ഈ മേഖലയിലുണ്ടായത് 124.14 ശതമാനം വളര്‍ച്ചയാണ്. വണ്‍ ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റുകളുടെ രജിസ്ട്രേഷനിലും സമാനമായ പ്രവണതയാണ് കാണുന്നത്. 2021 ല്‍ പുതിയ 233 വണ്‍ ബിഎച്ച്കെ അപ്പാര്‍ ട്ട്മെന്റുകളും 2022ല്‍ പുതിയ 837 വണ്‍ ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 259 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2022ല്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ക്കാണ് ഏറ്റവും അധികം രജി സ്ട്രേഷനായിരിക്കുന്നത്- 148 എണ്ണം. 50 വില്ല പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനും കഴി ഞ്ഞ വര്‍ഷം നടന്നു. കൊമേഴ്സ്യല്‍-റെസിഡന്‍ഷ്യല്‍ സമ്മിശ്ര പ്രൊജക്റ്റുകള്‍ 19 എണ്ണ മാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇവ കൂടാതെ ഏഴ് പ്ലോട്ട് രജിസ്ട്രേഷനുകളും മൂന്ന് ഷോപ്പ് / ഓഫീസ് സ്പേസ് പ്രൊജക്റ്റുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 159 റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ 2022ല്‍ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷന്‍ നടന്നത് എറണാ കുളം ജില്ലയിലാണ്- 80 എണ്ണം. 72 രജിസ്‌ട്രേഷനുകളുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. കഴിഞ്ഞ വര്‍ഷം ഒരു രജിസ്ട്രേഷനും നടക്കാത്ത ജില്ലകള്‍ വയനാടും കൊല്ല വുമാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓരോ രജിസ്ട്രേഷന്‍ വീതം നടന്നു. മറ്റു ജില്ലകളിലെ രജിസ്ട്രേഷന്‍: കോട്ടയം-8, ഇടുക്കി-2, തൃശ്ശൂര്‍-25, പാലക്കാട്-13, മലപ്പുറം-3, കോഴിക്കോട്-17, കണ്ണൂര്‍-6, കാസര്‍ഗോഡ്-2.
