പാലക്കാട്: ഉത്പാദന-തൊഴില്‍-സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2023-24 കരട് പദ്ധതി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പതി നാലാം പഞ്ചവത്സര പദ്ധതി-ജനകീയസൂത്രണം 2022-23 വികസന സെമിനാറില്‍ കരട് പദ്ധതി അവതരണം നടന്നു.കൃഷിക്കും ഉത്പാദന മേഖലകള്‍ക്കും പ്രാമുഖ്യം നല്‍കി കൊണ്ടുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചാ യത്തിന് കൈമാറി കിട്ടിയ ഫാമുകള്‍ കര്‍ഷകര്‍ക്ക് പുതിയ കൃഷി രീതി പഠിക്കാന്‍ സാധിക്കുന്ന ഹൈടെക് ഫാമുകളാക്കി മാറ്റാനുള്ള പദ്ധതി, സമൃദ്ധി പദ്ധതി, വന്യജീവി സൗഹൃദം ഇടപെടല്‍ പദ്ധതി, ജില്ലയിലെ വിധവകളായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കു ന്ന അപരാജിത പദ്ധതി, തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവന്ന പ്രവാസികള്‍ക്കായുള്ള പദ്ധതി, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായുള്ള പദ്ധതികള്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലക ളില്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ തുടങ്ങി സമഗ്ര മേഖലയിലെയും വികസനം ലക്ഷ്യമിട്ടാണ് കരട് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്.വികസന സെമിനാറിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമു ണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി നീതു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ, അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ എ. മോഹന്‍ദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബി.എം മുസ്തഫ, ഫിനാന്‍സ് ഓഫീസര്‍ പി. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.