മണ്ണാര്‍ക്കാട്: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ തെരുവുനായക്കും കുഞ്ഞുങ്ങള്‍ ക്കും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷയായി.കുമരംപുത്തൂരിലെ നെച്ചുള്ളിയിലാണ് സംഭവം.ബുധനഴ്ച രാവിലെ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് മുന്നില്‍ വെച്ചാണ് നായയെ വാ ഹനമിടിച്ചത്.മരണവേദനയാല്‍ പുളഞ്ഞ തെരുവുനായയ്ക്ക് സമയബന്ധിതമായി ചികി ത്സയും സംരക്ഷണവും ഉറപ്പുവരുത്തി.

അടുത്തിടെ പ്രസവിച്ച തെരുവുനായ കുഞ്ഞുങ്ങള്‍ക്കൊപ്പം നെച്ചുള്ളി ഗവ.ആശുപത്രി യ്ക്ക് സമീപത്തെ ഓടയിലാണ് തമ്പടിച്ചിരിക്കുന്നത്.അലഞ്ഞ് തിരിയുന്ന ഈ നായ ആ ശുപത്രിയ്ക്ക് മുന്നിലെ കാഴ്ചയുമായിരുന്നു.ബുധനാഴ്ച രാവിലെയാണ് ഇതുവഴി കടന്ന് പോയ വാഹനമിടിച്ചത്.ഗുരുതരമായി പരിക്കേറ്റു.എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥ.മരണവേദന കൊണ്ട് പുളഞ്ഞ നായ ഓടി കുഞ്ഞുങ്ങള്‍ക്കരുകിലെത്തി കിട ക്കുകയായിരുന്നു.

ദൈന്യമായ ആ കാഴ്ചയും അപകടത്തിലെ പരിക്ക് നായയുടെ ജീവനെടുക്കുമെന്നതും തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.ഉടന്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി.ഓടയുടെ സ്ലാബ് പൊളിച്ച് മാറ്റി നായയെയും ആറ് കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തി.പയ്യനെടം മൃഗാശുപത്രിയില്‍ നിന്നും ഡോ. സിദ്ദീഖ് എത്തി നായക്ക് ആവശ്യമായ ചികിത്സ നല്‍കി.ശേഷം നായയേയും കുഞ്ഞുങ്ങ ളേയും ഒരു കുടുംബശ്രീ അംഗത്തിന്റെ വീട്ടില്‍ താത്കാലിക സംരക്ഷണയിലാക്കി. പരിക്കേറ്റ നായയ്ക്ക് ആവശ്യമായ തുടര്‍ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ വാര്‍ഡ് മെമ്പര്‍ മേരി സന്തോഷ്,മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എ കെ ഗോവിന്ദന്‍കുട്ടി,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ സൂരജ് മണ്ടേന്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ സുരേഷ്,രമേ ഷ്,ഷജിത്ത്,വിമല്‍,ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!