മണ്ണാര്‍ക്കാട്: മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും നൂറ് ശതമാനം വിജയം കൈവരിക്കാനുള്ള പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ച് പ്രധാനാ ധ്യാപകരുടെയും വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും കൂട്ടായ്മ.

43 വിദ്യാലയങ്ങളിലായി 9112 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.കുട്ടികളുടെ ഉപരിപഠന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് ഉയര്‍ന്ന ഗ്രേ ഡുകളോടെയുള പഠന നേട്ടം ഉറപ്പാക്കും.കഴിഞ്ഞ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ യില്‍ വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ 31 സ്‌കൂളുകള്‍ ഗുണനിലവാരത്തില്‍ സംസ്ഥാന ശരാശരിക്ക് മുകളിലായിരുന്നു.

കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ഷാബിറ ഉദ്ഘാ ടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്.അനിത അധ്യക്ഷയായി.വിജയശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വേണു പുഞ്ചപ്പാടം വിഷയാവതരണം നടത്തി. എച്ച്.എം ഫോ റം കണ്‍വീനര്‍ കെ.അയിഷാബി,സ്‌കൂള്‍ മാനേജര്‍ റഷീദ് കല്ലടി,ശ്രീധരന്‍ പേരേഴി, എം. പ്രശാന്ത്,കെ.ഹരിപ്രഭ,ബെന്നി ജോസ്, ബിജു ജോസ്, ആര്‍.മൃദുല തുടങ്ങിയവര്‍ സംസാ രിച്ചു.
