Day: May 30, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ്
കുത്തിവെപ്പെടുത്തത് ആകെ 242 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 242 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 10 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 4 പുരുഷന്‍മാരും 6…

ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങേകി നഗരസഭ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ഓട്ടോ തൊഴി ലാളികള്‍ക്കും കൈത്താങ്ങ് നല്‍കി മണ്ണാര്‍ക്കാട് നഗരസഭ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.മഹാമാരിയുടെ വ്യാപനത്തില്‍ നാടും നഗരവും നിശ്ചലമായ അവസ്ഥയില്‍ കഷ്ടതകളേറെ പേറുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ചെയര്‍മാന്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി.നൂറോളം വരുന്ന ഓട്ടോ തൊഴിലാളികള്‍ക്കാണ്…

മണ്ണാര്‍ക്കാട് നഗരസഭ ഉള്‍പ്പടെ
പൂര്‍ണ്ണമായ അടച്ചിടലില്‍ നിന്നും
ആറ് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി അടച്ചിടല്‍ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂര്‍, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമ പ ഞ്ചായത്തുകളെയും മണ്ണാര്‍ക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20…

പോലീസ്,വനംവകുപ്പ് പരിശോധന;
അട്ടപ്പാടിയില്‍ നാടന്‍ ചാരായവും വാഷും പിടികൂടി

അഗളി: അട്ടപ്പാടിയില്‍ പോലീസ് നാടന്‍ ചാരായവും വനപാലകര്‍ വാഷും പിടികൂടി.നാടന്‍ ചാരായം പിടികൂടിയ സംഭവത്തില്‍ ഒരാ ളെ അറസ്റ്റു ചെയ്തു.അഗളി എഎസ്പി പദംസിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി പോലീസ് ചിന്നപ്പറ മ്പില്‍ നടത്തിയ റെയ്ഡിലാണ് വീടിന് പിറകിലെ ഷെഡ്ഡില്‍…

ജയില്‍ ഭൂമി ഏറ്റെടുക്കല്‍ വിവാദം ഭൂമാഫിയക്ക് വേണ്ടി: എല്‍ഡിഎഫ്

മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് പ്രദേശത്തെ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം സബ് ജയില്‍ നിര്‍മാണത്തിന് കൈ മാ റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ദുരുദ്ദേശപരവും ജനാഭിലാഷത്തിന് എതിരുമാണെമന്ന് എല്‍ഡി എഫ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. മണ്ണാര്‍ക്കാട് ജയില്‍ എന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക്…

ചളവയില്‍ കാട്ടുപോത്തിന് കണ്ടെന്ന്;പരിഭ്രാന്തിയിലായി ജനം

അലനല്ലൂര്‍: കരുവാരക്കുണ്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ച സാഹചര്യത്തില്‍ ചളവയില്‍ കാട്ടുപോത്തിനെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ സുന്ദരത്ത് വിദ്യാനന്ദന്റെ വീടി ന്റെ പരിസരത്തായാണ് കാട്ടുപോത്തിനെ കണ്ടതായി പറയപ്പെടു ന്നത്.നായ കുരക്കുന്നത് കേട്ട്…

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്നും മണ്ണാര്‍ക്കാടിനെ ഒഴിവാക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് കൂട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറ ഞ്ഞ് വന്നതോടെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്നും മണ്ണാര്‍ക്കാടി നെ ഒഴിവാക്കിയേക്കുമെന്ന് പ്രതീക്ഷ.നാളെ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമു…

ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനത്തിന് അറുതി വരുത്തണം:എടത്തനാട്ടുകര ജനകീയകൂട്ടായ്മ

അലനല്ലൂര്‍: ലക്ഷദ്വീപില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനത്തിനും അനീതിക്കും അറുതിവരുത്താന്‍ അധികാരികള്‍ തയ്യാറാകണ മെന്ന് എടത്തനാട്ടുകര ജനകീയകൂട്ടായ്മ ഓണ്‍ലൈനില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ കാറ്റില്‍പ്പറത്തി വികസനത്തിന്റെ പേരില്‍ പുറത്തിറക്കുന്ന വി…

ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം നടത്തി

അലനല്ലൂര്‍:മാളിക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിതര്‍ക്കും പ്രാഥ മിക സമ്പര്‍ക്കം മൂലം സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പൊതിച്ചോറെത്തിച്ച് നല്‍കി ഡിവൈഎഫ്‌ഐ മാളിക്കുന്ന് യൂണിറ്റ് പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കി.വീടുകളില്‍ നിന്നും ശേഖരിച്ച പൊതിച്ചോറാണ് വിതരണം ചെയ്തത്.അലനല്ലൂര്‍ മേഖല ഭാരവാഹി ഫിറോസ് ബാബു…

വഴങ്ങല്ലി ചാവാലി തോട് പാലം തുറന്നു

അലനല്ലൂര്‍:മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വഴങ്ങല്ലി ചാവാലി തോട് പാലം തുറന്നു.അലനല്ലൂര്‍ ടൗണ്‍ വാര്‍ഡ് അംഗം പി മുസ്തഫ,അലനല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം എന്നിവരുടെ സാന്നിദ്ധ്യ ത്തിലാണ് പാലം തുറന്നത്.പോലീസ് നിര്‍ദേശപ്രകാരമായിരുന്നു നടപടി.കോവിഡ്…

error: Content is protected !!