മണ്ണാര്‍ക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് കൂട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറ ഞ്ഞ് വന്നതോടെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്നും മണ്ണാര്‍ക്കാടി നെ ഒഴിവാക്കിയേക്കുമെന്ന് പ്രതീക്ഷ.നാളെ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമു ണ്ടാകുമെന്നാണ് അറിയുന്നത്.
ഇക്കഴിഞ്ഞ 27 മുതല്‍ നഗരസഭയില്‍ ആരംഭിച്ച കോവിഡ് കൂട്ടപരി ശോധന ക്യാമ്പില്‍ പങ്കെടുത്ത 513 പേരില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് നഗരസഭ പരിധിയിലെ 17 പേര്‍ക്കാണ് കോവി ഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇതോടെ ആകെയുള്ള രോഗബാ ധിതരുടെ എണ്ണം 244 ആയി.249 പേര്‍ വീടുകളില്‍ സമ്പര്‍ക്ക വില ക്കില്‍ കഴിയുന്നു.13 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. അഞ്ച് പേര്‍ രോഗമുക്തി നേടി.261 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.രോഗബാധിച്ചവരുടെ എണ്ണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായത് സാമൂഹിക വ്യാപനം നിയന്ത്രണവിധേയമായെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
അതേസമയം കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ ഉള്‍പ്പെട്ട വാര്‍ഡുകളി ല്‍ നടന്ന കോവിഡ് കൂട്ട പരിശോധനയിലടക്കം രോഗം സ്ഥിരീ കരിച്ചവരുടെ എണ്ണം കുറവാണെന്നിരിക്കെ നഗരസഭ ട്രിപ്പിള്‍ ലോ ക്ക് ഡൗണ്‍ പട്ടികയില്‍ തുടരുന്നത് ആശ്ചര്യപ്പെടുത്തുകയാണ്.ടെസ്റ്റ് പോസിറ്റി നിരക്ക് നാല്‍പ്പത് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്ന തിനെ തുടര്‍ന്നാണ് കഴിഞ്ഞ 19 മുതല്‍ മണ്ണാര്‍ക്കാട് നഗരസഭയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണമായി അടച്ചിട്ടത്. നിലവില്‍ രോഗവ്യാപനം കുറഞ്ഞ് വന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണെമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.സമ്പൂര്‍ണ അടച്ചിടലില്‍ നിന്നും മണ്ണാര്‍ക്കാടിനെ ഒഴിവാക്കുന്നതിനായി നഗരസഭക്ക് മേല്‍ സമ്മര്‍ദ്ദ വും ഏറുന്നുണ്ട്.