അഗളി: അട്ടപ്പാടിയില്‍ പോലീസ് നാടന്‍ ചാരായവും വനപാലകര്‍ വാഷും പിടികൂടി.നാടന്‍ ചാരായം പിടികൂടിയ സംഭവത്തില്‍ ഒരാ ളെ അറസ്റ്റു ചെയ്തു.അഗളി എഎസ്പി പദംസിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി പോലീസ് ചിന്നപ്പറ മ്പില്‍ നടത്തിയ റെയ്ഡിലാണ് വീടിന് പിറകിലെ ഷെഡ്ഡില്‍ നിന്നും രണ്ട് ലിറ്റര്‍ നാടന്‍ ചാരായം കണ്ടെത്തിയത്.സംഭവവുമായി ബന്ധ പ്പെട്ട് പൂളക്കുന്ന്,പന്തപ്ലാക്കല്‍ വീട്ടില്‍ സോണി (37)യെ പോലീസ് അറസ്റ്റ് ചെയ്തു.അഗളി സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷോബി വര്‍ഗീ സ്,ശിവരാജ്,എഎസ്പി സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് നാടന്‍ ചാരാ യം പിടികൂടിയത്.അട്ടപ്പാടിയിലെ വ്യാജവാറ്റുകേന്ദ്രങ്ങള്‍ക്കെതിരെ റൈഡുകള്‍ തുടരുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെ ന്നും അഗളി എഎസ്പി അറിയിച്ചു.
പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ പുതൂര്‍ ചൂട വനഭാഗത്ത് നട ത്തിയ പരിശോധനയില്‍ 1540 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാ ണ് കണ്ടെത്തി നശിപ്പിച്ചത്.ആറ് ബാരലുകളിലും 15 കുടങ്ങളിലുമാ യാണ് വാഷ് സൂക്ഷിച്ചിരുന്നത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഈ പ്രദേശത്ത് വ്യാജവാറ്റ് വ്യാപകമാകുന്നതായുള്ള വിവരത്തിന്റെ ഊരിനോടു ചേര്‍ന്നുള്ള വനഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ മനോജ്, സെ ക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ആര്‍ പ്രസാദ്,ബീറ്റ് ഫോറസ്റ്റ് ഓഫീസ ര്‍മാരായ എസ് മുഹമ്മദലി ജിന്ന,കെ എസ് നിതിന്‍,ഫോറസ്റ്റ് വാച്ചര്‍ മാരായ എഎസ് കാളിമുത്തു,എം രാജന്‍,സി നഞ്ചന്‍ മൂര്‍ത്തി, രങ്കന്‍, സതീഷ് കുമാര്‍,മുരുകന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധ ന നടത്തിയത്.ഒരാഴ്ച മുമ്പും ഈ ഭാഗത്ത് വനപാലകര്‍ നടത്തിയ പരി ശോധനയില്‍ 650 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചിരുന്നു. കുറ്റ കൃത്യത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വനംവകുപ്പ് അറിയിച്ചു.