അലനല്ലൂര്‍: ലക്ഷദ്വീപില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനത്തിനും അനീതിക്കും അറുതിവരുത്താന്‍ അധികാരികള്‍ തയ്യാറാകണ മെന്ന് എടത്തനാട്ടുകര ജനകീയകൂട്ടായ്മ ഓണ്‍ലൈനില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ കാറ്റില്‍പ്പറത്തി വികസനത്തിന്റെ പേരില്‍ പുറത്തിറക്കുന്ന വി വാദ ഉത്തരവുകള്‍ റദ്ദ് ചെയ്യുകയും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കുകയും ചെയ്യണം.ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത തീരുമാനത്തോടെ കേരള സര്‍ക്കാര്‍ ലക്ഷദ്വീപ് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസാക്കാനുള്ള തീരുമാനത്തെ യോഗം അഭിനന്ദിച്ചു.ലോക്ഡൗണ്‍ നീങ്ങുന്ന മുറക്ക് വന്‍ പ്രതിഷേധ സമരങ്ങള്‍ ലക്ഷദ്വീപ് ജനതയുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കൂട്ടായ്മ ചെയര്‍മാന്‍ കെ രാമകൃഷ്ണന്‍ അധ്യക്ഷനായി.ജനറല്‍ കണ്‍വീനര്‍ ടിവി സെബാസ്റ്റിയന്‍,ട്രഷറര്‍ കെടി ഹംസപ്പ,ടി.കെ ഷംസുദീന്‍ പി. രഞ്ജ്ജിത്,എം.പി.എ.ബക്കര്‍ മാസ്റ്റര്‍,പി.ഷാനവാസ്, ടി.കെ അഷറഫ്,പി.പി.സുബൈര്‍ മാസ്റ്റര്‍, പാറോക്കോട്ട് ഹംസ, കെ.കെ.അസീസ് മൗലവി,എ.പി.മാനു,ഷമിം കരുവള്ളി,പി.പി.ഏനു, റഫീക്ക് കൊടക്കാട് എന്നിവര്‍ സംസാരിച്ചു.