മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് പ്രദേശത്തെ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം സബ് ജയില്‍ നിര്‍മാണത്തിന് കൈ മാ റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ദുരുദ്ദേശപരവും ജനാഭിലാഷത്തിന് എതിരുമാണെമന്ന് എല്‍ഡി എഫ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
മണ്ണാര്‍ക്കാട് ജയില്‍ എന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്ന താണ്.കളത്തില്‍ അബ്ദുള്ള എംഎല്‍എ ആയിരുന്ന സമയത്താണ് ഈ ആവശ്യം ആദ്യമായി ഉയര്‍ന്നത്. പിന്നീട് ജോസ് ബേബി എം എല്‍എ ആയിരുന്ന സമയത്ത് അതിന്റെ പ്രാഥമിക പ്രവത്തനങ്ങള്‍ ആരംഭിച്ചു.2011 ല്‍ ഒറ്റപ്പാലം ആര്‍ഡിഒ ഇത് സംബന്ധിച്ച നിര്‍ദേശം കളക്ടര്‍ക്ക് സമര്‍പ്പിച്ചു.ഇവിടെ നിന്ന് മണ്ണ് ഏടുക്കുന്നതുമായി ബന്ധ പ്പെട്ട് സ്വകാര്യ വ്യക്തികള്‍ക്ക് എതിരെ കേസും ഈ കാലഘട്ടത്തി ല്‍ ഉണ്ടായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയില്‍ വകുപ്പിന് ഈ സ്ഥലം കൈമാറാന്‍ ആഭ്യന്തര വകുപ്പ് ജലസേചനവ കുപ്പിന് റവന്യൂ വകുപ്പ് മുഖേന ശുപാര്‍ശ ചെയ്തു. ഇതാണ് ഇപ്പോള്‍ നാടപ്പിലാവുന്നത്. ഇതോടെ അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാടി ന്റെ വലിയൊരു പ്രശ്‌നമാണ് പരിഹരിക്കാന്‍ പോകുന്നത്.
മണ്ണാര്‍ക്കാട് കോടതിയിലെ നടപടിക്ക് ശേഷം പാലക്കാട് ജയിലിലെ ത്തി പ്രതിയെ ജാമ്യത്തില്‍ വിടുന്നതും വിചാരണയ്ക്കായി പ്രതിക ളെ പാലക്കാട് നിന്ന് കോടതിയിലെത്തിക്കുന്നതിനും പ്രയാസം നേ രിടുന്നു.അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ആക്കിയതിനാല്‍ അഗളിയി ല്‍ താമസിയാതെ പുതിയ കോടതി പ്രവര്‍ത്തനം തുടങ്ങും. അപ്പോ ള്‍ വിചാരണ തടവുകാരെ പാലക്കാട് ജയിലില്‍ നിന്ന് രാവിലെ കോ ടതി സമയത്ത് അഗളിയില്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടാണ്.
മണ്ണാര്‍ക്കാട് നഗരസഭയിലെ ജനങ്ങളുടെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ ഉയര്‍ ത്തി കാട്ടിയും സ്റ്റേഡിയം എന്ന കാര്യം പറഞ്ഞും പദ്ധതിയെ അട്ടിമ റിയ്ക്കാനാണ് ശ്രമം.ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്‌ലാ റ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ മണ്ണാര്‍ക്കാട് നഗരസഭക്ക് അകത്തുതന്നെ ഒരുപാട് സ്ഥലങ്ങള്‍ ഉല്‍പതിഷ്‌നുക്കളായ സ്വകാര്യ വ്യക്തികളുടെ കൂടി സഹായത്തോടെ നഗരസഭ മുന്‍കൈ എടുത്താല്‍ കണ്ടെത്താ ന്‍ കഴിയാവുന്നതേയുള്ളു. നഗരസഭക്കകത്ത് നായാടിക്കുന്നില്‍ ഇ പ്പൊള്‍ തന്നെ മിനി സ്റ്റേഡിയം നിലവില്‍ ഉണ്ട്. ഈ സ്റ്റേഡിയം ആധു നിക കാലത്തിനനുസരിച്ച് നവീകരിക്കാന്‍ ആവശ്യമായ ഇടപെട ലാണ് എംഎല്‍എ യുടെ കൂടി സഹായത്തോടെ നഗരസഭ അടിയ ന്തിരമായി ഏറ്റെടുക്കേണ്ടതെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളായ യു. ടി. രാമകൃഷ്ണന്‍, പാലോട് മണികണ്ഠന്‍, ടി. കെ. സുബ്രമണ്യന്‍, ഷൗക്കത്തലി കുളപ്പാ ടം, സ്റ്റാന്‍ലി തോമസ്, ശെല്‍വന്‍, അബ്ദുള്‍ റഫീക്ക് എന്നിവര്‍ പങ്കെടു ത്തു.