മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി അടച്ചിടല്‍ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂര്‍, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമ പ ഞ്ചായത്തുകളെയും മണ്ണാര്‍ക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളെ പൂര്‍ണ്ണമായ അടച്ചിടലില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ നിയന്ത്ര ണങ്ങള്‍ ഇവിടെ തുടരും. കൂടാതെ, കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവിലുണ്ടെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപി ച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും.മേല്‍ സ്ഥല ങ്ങളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്ന സാഹ ചര്യം തുടര്‍ന്നും ഉണ്ടായാല്‍ വീണ്ടും പൂര്‍ണ്ണമായി അടച്ചിടുന്നതിനു ള്ള നടപടികള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിക്കുമെ ന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മണ്ണാര്‍ക്കാട് നഗരസഭയെ പൂര്‍ണ്ണമായ അടച്ചിടലില്‍ നിന്നും ഒഴിവാ ക്കിയതിന്റെ ആശ്വാസത്തിലാണ് നഗരവാസികള്‍.നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് കൂട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വന്നതോടെ ട്രിപ്പിള്‍ ലോ ക്ക് ഡൗണില്‍ നിന്നും മണ്ണാര്‍ക്കാടിനെ ഒഴിവാക്കണമെന്ന് ആവശ്യ മുയര്‍ന്നിരുന്നു.ഇന്ന് ഇക്കാര്യം നഗരസഭ ചെയര്‍മാന്‍ ജില്ലാ കലക്ടറു ടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇക്കഴിഞ്ഞ 27 മുതല്‍ നഗരസഭയില്‍ ആരംഭിച്ച കോവിഡ് കൂട്ടപരിശോധന ക്യാമ്പില്‍ പങ്കെടുത്ത 513 പേരില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് നഗരസഭ പരിധിയിലെ 17 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇതോടെ ആകെയുള്ള രോഗബാധിതരുടെ എണ്ണം 244 ആയി.249 പേര്‍ വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നു.13 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.അഞ്ച് പേര്‍ രോഗമുക്തി നേടി.261 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ടെസ്റ്റ് പോസിറ്റി നിരക്ക് നാല്‍പ്പത് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്ന തിനെ തുടര്‍ന്നാണ് കഴിഞ്ഞ 19 മുതല്‍ മണ്ണാര്‍ക്കാട് നഗരസഭയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണമായി അടച്ചിട്ടത്. നിലവില്‍ രോഗവ്യാപനം കുറഞ്ഞതും ആശ്വാസം പകരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!