അലനല്ലൂര്‍:മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വഴങ്ങല്ലി ചാവാലി തോട് പാലം തുറന്നു.അലനല്ലൂര്‍ ടൗണ്‍ വാര്‍ഡ് അംഗം പി മുസ്തഫ,അലനല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം എന്നിവരുടെ സാന്നിദ്ധ്യ ത്തിലാണ് പാലം തുറന്നത്.പോലീസ് നിര്‍ദേശപ്രകാരമായിരുന്നു നടപടി.കോവിഡ് വ്യാപനം അതി തീവ്രമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി മലപ്പുറം ജില്ല യുടെ അതിര്‍ത്തികളും അടച്ചിരുന്നു.വഴങ്ങല്ലി ചാവാലി തോട് പാലം അടച്ചിട്ടതോടെ അലനല്ലൂര്‍ ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക്അ ത്യാവശ്യമായി പോകുന്നവര്‍ക്ക് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ടി വന്നിരുന്നു.മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെയാണ് അതിര്‍ത്തി തുറന്നത്.ഇതോടെ അത്യാവശ്യയാത്രക്കാര്‍ക്ക് ആശ്വാസമായി.