മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 242 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 10 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 4 പുരുഷന്‍മാരും 6 സ്ത്രീകളും ഉള്‍പ്പെടും. ഇതു കൂടാതെ 45 വയസ്സിനും 60നും ഇടയി ലുള്ള 190 പേര്‍ ഒന്നാം ഡോസും 60 വയസ്സിനു മുകളിലുള്ള 42 പേര്‍ ഒന്നാം ഡോസും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.ആകെ 2 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്ന ത്.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു
നാളെ നാല് കേന്ദ്രങ്ങളിലായി രണ്ടാം ഡോസ് കോവാക്‌സിന്‍ കു ത്തിവെപ്പ് നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 45 വയസ്സിനു മുകളിലുള്ള കോ വാക്‌സിന്‍ ഒന്നാം ഡോസ് സ്വീക രിച്ച 28 ദിവസം പൂര്‍ത്തിയായവര്‍ക്ക് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കാം. ചിറ്റൂര്‍, ഒറ്റപ്പാലം താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവയാണ് കേന്ദ്രങ്ങള്‍. 400 ഡോസ് വീതമാണ് ഓരോ കേന്ദ്രങ്ങളിലും അനുവദിച്ചിട്ടുള്ളത്.ഇതുകൂടാതെ നാളെ ജില്ലയിലെ 99 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ഒന്ന്, രണ്ട് ഡോസ് കുത്തിവെപ്പും ഒരു കേന്ദ്രത്തില്‍ 18- 44 വരെ പ്രായമുള്ളവര്‍ക്കും കുത്തിവെപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും അറിയിപ്പ് ലഭിച്ചവര്‍ക്ക് മാത്രമേ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് എടുക്കാനാവൂ.