അലനല്ലൂര്‍: കരുവാരക്കുണ്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ച സാഹചര്യത്തില്‍ ചളവയില്‍ കാട്ടുപോത്തിനെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ സുന്ദരത്ത് വിദ്യാനന്ദന്റെ വീടി ന്റെ പരിസരത്തായാണ് കാട്ടുപോത്തിനെ കണ്ടതായി പറയപ്പെടു ന്നത്.നായ കുരക്കുന്നത് കേട്ട് ലെറ്റിട്ട് നോക്കിയപ്പോഴാണ് കാട്ടുപോ ത്തിനെ കണ്ടതത്രേ.പിന്നീട് കാട്ടുപോത്ത് കാട് കയറിയതായാണ് നാട്ടുകാര്‍ പറയുന്നത്.പിറ്റേദിവസം ചളവയില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറി മലപ്പുറം ജില്ലയില്‍പ്പെട്ട മൂന്നാടി എന്ന സ്ഥ ലത്ത് കാട്ടുപോത്തിനെ കണ്ടതായി പറയപ്പെടുന്നുണ്ട്. വിവരമറി യിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി സ്ഥി തിഗതികള്‍ വിലയിരുത്തി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അം ഗം പി രഞ്ജിത്ത്,വാര്‍ഡ് ജാഗ്രതാ സമിതി അംഗങ്ങളായ സോമരാജ ന്‍, ബ്രിജേഷ്,സുഗതന്‍,ധര്‍മ്മ പ്രസാദ് എന്നിവരും സ്ഥലത്തെത്തി യി രുന്നു.