മണ്ണാര്‍ക്കാട്:ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ഓട്ടോ തൊഴി ലാളികള്‍ക്കും കൈത്താങ്ങ് നല്‍കി മണ്ണാര്‍ക്കാട് നഗരസഭ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.മഹാമാരിയുടെ വ്യാപനത്തില്‍ നാടും നഗരവും നിശ്ചലമായ അവസ്ഥയില്‍ കഷ്ടതകളേറെ പേറുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ചെയര്‍മാന്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി.നൂറോളം വരുന്ന ഓട്ടോ തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയും പ്രതിസന്ധിയില്‍ തളര്‍ന്നവര്‍ക്ക് താങ്ങായി മാറുകയുമാണ് ചെയ ര്‍മാന്‍.നഗരസഭ പരിധിയിലെ കോവിഡ് ബാധിതരായവര്‍ക്ക് പരി ശോധനക്കും അത്യാഹിത ഘട്ടങ്ങളില്‍ രോഗികള്‍ക്കോ അവരെ ശുശ്രൂഷിക്കുന്നവര്‍ക്കോ യാത്ര ചെയ്യുന്നതിനായി ചെയര്‍മാന്റെ സ്‌നേഹവണ്ടിയും സര്‍വീസ് നടത്തുന്നുണ്ട്.