Day: July 3, 2023

വൈദ്യുതി മുടങ്ങും

മണ്ണാര്‍ക്കാട്: ടവര്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, മുണ്ടൂര്‍, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, അഗളി, കോട്ടത്തറ സെക്ഷന്‍ പരിധികളില്‍ ചൊവ്വാഴ്ച രാവിലെ എട്ട്മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ബി.ഡി.കെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട് : ബ്ലഡ് ഡൊണേഴ്‌സ് കേരള പാലക്കാട് ജില്ലാ-താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാലക്കാട് വെച്ച് നടന്ന ജനറല്‍ ബോഡിയോഗമാണ് പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികള്‍: രഞ്ജീഷ് വടവന്നൂര്‍ (ജില്ലാ പ്രസി ഡന്റ്), പ്രമോദ് കല്ലടിക്കോട്, അനൂപ് കോങ്ങാട് (വൈസ് പ്രസിഡന്റ്),അസ്ലം…

സന്നദ്ധം പദ്ധതിക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അഗ്‌നിശമന സേനാ വിഭാഗത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ദുരന്ത നിവാരണ ജീവന്‍ രക്ഷാ പദ്ധതി ”സന്നദ്ധം” യുടെ മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ തല ഉദ്ഘാടനം എം ഇ.ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ ഡോ…

ടൈപ്പ് വണ്‍ ഡയബറ്റീസ് കുട്ടികള്‍ക്ക് വീടിനടുത്തുളള സ്‌കൂളില്‍ വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ടൈപ്പ് വണ്‍ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികള്‍ക്കും വീടിനടുത്തുളള സ്‌കൂളില്‍ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മുഴുവന്‍ സ്‌കൂളുകളിലും അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിന് ചുരുങ്ങിയത് രണ്ട് അധ്യാപകര്‍ക്ക് വി വിദഗ്ധ…

സംയോജിത പച്ചക്കറി കൃഷി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: ഓണത്തിന് വിഷരഹിത പച്ചക്കറി വിളമ്പാന്‍ കര്‍ഷക സംഘം നേതൃ ത്വത്തില്‍ തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോടില്‍ സംയോജിത പച്ചക്കറി കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സി.എസ് ആശ്രമത്തിന്റെ രണ്ടരയേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷിയിക്ക് വിത്തി ട്ടിരിക്കുന്നത്. വഴുതിന, പയര്‍, തക്കാളി, പാവല്‍, പടവലം,…

ജില്ല പൊതുവായി നേരിടുന്ന പ്രശ്‌നങ്ങള്‍ മേഖലാ യോഗത്തില്‍ അവതരിപ്പിക്കും: ജില്ലാ കലക്ടര്‍

പാലക്കാട്: വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ജില്ലയില്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തണമെന്നും അവ പരിഹരിക്കാനുള്ള അ വസരമാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാ അവലോകന യോഗമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു.മുഖ്യമന്ത്രിയുടേ യും മന്ത്രിമാരുടേയും നേതൃത്വത്തില്‍…

നെല്ല് സംഭരണം സുഗമമാക്കാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് രസീത് നല്‍കിയാല്‍ അന്നേ ദിവസം തന്നെ പണം ലഭിക്കുന്ന പ്രൈമറി കോര്‍പ്പറേറ്റ് ലവി സിസ്റ്റം ഉള്‍പ്പെടെ നടപ്പാ ക്കാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും…

അതിതീവ്രമഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം, ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ജൂലൈ 3ന് എറണാകുളം ജില്ലയിലും 4ന് ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാ പിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള…

സംസ്ഥാന സഹകരണ അവാര്‍ഡ് നിറവില്‍ മണ്ണാര്‍ക്കാട് എജ്യുക്കേഷണല്‍ സൊസൈറ്റി

മണ്ണാര്‍ക്കാട്: മികച്ച വിദ്യാഭ്യാസ സഹകരണ സംഘത്തിനുള്ള സഹകരണ അവാര്‍ഡ് മ ണ്ണാര്‍ക്കാട് കോ – ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് ലഭിച്ചു. 1987ലാണ് ഈ സംഘം പ്രവര്‍ത്തനമാരംഭിച്ചത്. വിദ്യാഭ്യാസ രംഗത്ത് സംഘം കൈവരിച്ച നേട്ടങ്ങളും സമഗ്ര സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അന്താരാഷ്ട്ര…

കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്റെ സാധാ രണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ…

error: Content is protected !!