മണ്ണാര്‍ക്കാട്: നഗരത്തിലെ പ്രധാന ജങ്ഷനായ കോങ്ങാട്-ടിപ്പുസുല്‍ത്താന്‍ റോഡിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനാല്‍ രാത്രിയായാല്‍ പരിസരം ഇരുട്ടിലാകുന്നു. കാല്‍ നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരുമാണ് ഇതോടെ ബുദ്ധിമുട്ടുന്നത്. നഗര ത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷന്‍കൂടിയാണിത്. ഇതിനു സമീപം തന്നെയാണ് ബസ് കാത്തിരിപ്പുകേന്ദ്രവുമുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ബസ് കയറാന്‍ നില്‍ക്കുന്നവര്‍ക്ക് ഇരുട്ടിനെ ഭയപ്പെടേണ്ട അവസ്ഥയാണ്.
ഓട്ടോടാക്‌സി സ്റ്റാന്‍ഡും ഇവിടെയുണ്ട്. രാത്രിയായാല്‍ ഇവരും ഇരുട്ടിലാണ്. മറ്റു വാഹ നങ്ങളുടെയും കടകളിലേയും വെളിച്ചമാണ് യാത്രക്കാര്‍ക്ക് ഒരു പരിധിവരെ ആശ്ര യമാകുന്നത്. ഒരുനിശ്ചിത സമയംകഴിഞ്ഞാല്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുന്നതോടെ അതുവരെയുള്ള വെളിച്ചവും നഷ്ടപ്പെടും. ജങ്ഷന്‍ പിന്നീട് പൂര്‍ണമായ ഇരുട്ടിലമരും. മുക്കണ്ണം, പള്ളിക്കുറുപ്പ്, കോങ്ങാട് ഭാഗങ്ങളിലേക്കുള്ളവര്‍ക്ക് ഈ ജങ്ഷനില്‍നിന്നാണ് പ്രവേശിക്കേണ്ടത്. രാത്രിസമയങ്ങളില്‍ ഇതിലൂടെ ബസുകളും കുറവാണ്. മറ്റുവാഹനങ്ങളെ ആശ്രയിക്കേണ്ടതിനാല്‍ വെളിച്ചമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് നില്‍ക്കണം.
ഇരുഭാഗത്തുനിന്നും വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങള്‍ക്കും പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ പെട്ടെന്ന് എവിടേക്ക് തിരിയണമെന്നത് അനിശ്ചിതത്വ മുണ്ടാക്കുന്നു. ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് മാസങ്ങളായെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. നഗരസഭയാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇക്കാര്യത്തില്‍ അധികൃതരും നടപടിയെടുത്തിട്ടില്ല. ലൈറ്റിന്റെ അറ്റകുറ്റപ്പണി ഉടനെ നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.