മണ്ണാര്‍ക്കാട് : പരാതിക്കാരിയെ രാത്രിയില്‍ ഫോണില്‍ വിളിച്ച് സ്ത്രീത്വത്തെ അപമാ നിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശ്ശൂര്‍ റേഞ്ച് ഡി. ഐ.ജി തോംസണ്‍ ജോസ് ആണ് നടപടിയെടുത്തത്. അന്വേഷണത്തിനായി പാലക്കാട് നാര്‍ക്കോട്ടിക് ഡെപ്യുട്ടി പൊലിസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നവംബര്‍ മാസം 24നാണ് പരാതിക്കിടയായ സംഭവം. രാത്രി 9.15ന് പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് മോശമായി സംസാരിച്ചതായി പറയുന്നു. ദുരുദ്ദേശത്തോടെ വളരെ മോശമായും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും സംസാരിച്ചുവെന്ന് ആരോ പിച്ച് 26ന് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പിക്ക്് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷ ണം നടത്തി. പരാതിക്കാരിയുടെ ഫോണിലേക്ക് വിളിച്ച് പരാതിയില്‍ ആരോപിക്കും പ്രകാരം പൊലിസ് ഉദ്യോഗസ്ഥന്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയിട്ടു ള്ളതായും മുമ്പും മറ്റൊരു സ്ത്രീയേയും പലതവണ അവരുടെ ഫോണില്‍ വിളിച്ച് സമാനമായ രീതിയില്‍ സ്ത്രീത്വത്തേയും മാതൃത്വത്തേയും അവഹേളിക്കും വിധം സംസാരിച്ചിട്ടുള്ളതായും കാണിച്ച് വകുപ്പ് തലത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്ക പ്പെട്ടിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവിയുടെ പ്രസ്തുത റിപ്പോര്‍ട്ടും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ചതില്‍ ജയന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവും പൊലിസ് സേനയുടെ അന്തസിനും സല്‍പേരിനും അവമതിപ്പുണ്ടാക്കിയതായി ഡി.ഐ.ജിയുടെ ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും 15 ദിവസത്തിനകം കുറ്റാരോപണ മെമ്മോ തയാറാക്കി അംഗീകാരത്തിനായി അയക്കണമെന്നും ഉത്തരവിലുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവില്‍ കുറ്റാരോപിതന് നിയമപ്രകാരമുള്ള ഉപജീവനബത്തക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.