കര്‍ഷക ആവശ്യപ്രകാരം പിന്നീട് കനാല്‍തുറക്കും
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കനാലുകള്‍ വഴി കൃഷി യാവശ്യത്തിനുള്ള വെള്ളം തുറന്നുവിടുന്നത് മാറ്റിവെച്ചു. കഴിഞ്ഞദിവസങ്ങളില്‍ മഴ ലഭിച്ചതിനെ തുടര്‍ന്നാണിത്. കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനം ചൊവ്വാഴ്ച മുത ല്‍ ആരംഭിക്കാനായിരുന്നു കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉപദേശക സമിതി യോഗം തീരുമാനി ച്ചിരുന്നത്. ഇതിനിടെയാണ് മഴയത്തിയത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴപെയ്തതോടെ അണ ക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തിങ്കളാഴ്ച മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിരു ന്നു.
മഴയുടെ ഗതിനോക്കി കനാല്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിന് മുന്നോടിയായി എക്സിക്യുട്ടിവ് എഞ്ചിനീയര്‍മാര്‍ കൃഷിഓഫിസര്‍മാരെ ബന്ധപ്പെടുക യും ചെയ്തിരുന്നു. മഴലഭിച്ചതിനാല്‍ നിലവില്‍ കനാല്‍വെള്ളത്തിന്റെ ആവശ്യകത നേരിടുന്നില്ലെന്നതിനാലാണ് ജലവിതരണം നീട്ടിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. കര്‍ഷകരുടെ ആവശ്യ പ്രകാരമാണ് ഇനി കനാല്‍തുറക്കുക. കോണ്‍ക്രീറ്റ് ചെയ്യാത്ത കനാലുകളിലെ ബണ്ട് പൊട്ടല്‍ പ്രശ്നം ഒഴിവാക്കാന്‍ ഇടവിട്ട് ജലവിതരണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുപ്രകാരം പത്ത് മുതല്‍ 15 ദിവസം വരെ വെള്ളം വിതരണം ചെയ്തശേഷം നിര്‍ത്തി വെക്കാം. വലതുകര പ്രധാനകനാല്‍വഴി 55 ദിവസവും ഇടതുകരപ്രധാന കനാലിലൂടെ 70 ദിവസവും നല്‍കാനുള്ള വെള്ളമാണ് പദ്ധതിയിലുള്ളത്.
കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, വാണിയംകുളം, ചളവറ, നെല്ലായ, വല്ലപ്പുഴ, തെങ്കര, കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തു കളിലും ഒറ്റപ്പാലം, മണ്ണാര്‍ക്കാട് നഗരസഭകളിലും രണ്ടാംവിള നെല്‍കൃഷി കാഞ്ഞിര പ്പുഴ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചുകൂടിയാണ് നടന്ന് വരുന്നത്. ഈ മേഖക ളിലായി 250 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇടതു, വലതുകര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്. രണ്ടാംവിള നെല്‍കൃഷിയ്ക്കുള്ള ജലസേചനം സുഗമമാക്കുന്നതിനായി പ്രധാന കനാലുകളും ഉപകനാലുകളും വൃത്തിയാക്കുന്ന തടക്കമുള്ള ജോലികള്‍ ത്വരിതഗതിയിലാണ്.
നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് കനാലുകളുടെ അരിക് ഭിത്തി സംരക്ഷണം, കരിങ്കല്ല് കെട്ടുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യല്‍ എന്നിവയും ജലസേചന വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് കനാല്‍ വൃത്തിയാക്കുന്ന പ്രവൃത്തികളുമാണ് പുരോഗമിക്കുന്നത്. ഉപദേശക സമിതി യോഗ തീരുമാനപ്രകാരം കനാലുകളില്‍ വളര്‍ന്നുനില്‍ക്കുന്ന മര ങ്ങള്‍ വെട്ടിനീക്കുന്നതിന് വനംവകുപ്പിന്റെ അനുമതി സമ്പാദിക്കാനുള്ള നടപടികളും കനാല്‍ഭൂമിയിലെ കയ്യേറ്റങ്ങളൊഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കുള്ള നീക്കങ്ങളും തുടങ്ങിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.