മണ്ണാര്‍ക്കാട്: ഓണത്തിന് വിഷരഹിത പച്ചക്കറി വിളമ്പാന്‍ കര്‍ഷക സംഘം നേതൃ ത്വത്തില്‍ തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോടില്‍ സംയോജിത പച്ചക്കറി കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സി.എസ് ആശ്രമത്തിന്റെ രണ്ടരയേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷിയിക്ക് വിത്തി ട്ടിരിക്കുന്നത്. വഴുതിന, പയര്‍, തക്കാളി, പാവല്‍, പടവലം, മത്തന്‍, കുമ്പളം, വെള്ളരി, ചീര, പച്ചമുളക് തുടങ്ങിയ വിവിധയിനം പച്ചക്കറികള്‍ക്കൊപ്പം ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നുണ്ട്.
കര്‍ഷക സംഘം വില്ലേജ് കമ്മിറ്റിയ്ക്ക് കീഴിലുള്ള സംഘത്തില്‍ ഒ.കെ മോഹന്‍ദാസ്, അനില്‍കുമാര്‍, ശിവശങ്കരന്‍, രാധാകൃഷ്ണന്‍, രമാസുകുമാരന്‍, ഫാ.ജീമോന്‍ ന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.ഓണക്കാലത്ത് പച്ചക്കറി വിളവെടുത്ത് പ്രദേശത്ത് തന്നെ സ്റ്റാളിട്ട് വില്‍പ്പന നടത്താനാണ് ഉദ്ദേശം.