മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ടൈപ്പ് വണ്‍ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികള്‍ക്കും വീടിനടുത്തുളള സ്‌കൂളില്‍ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മുഴുവന്‍ സ്‌കൂളുകളിലും അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിന് ചുരുങ്ങിയത് രണ്ട് അധ്യാപകര്‍ക്ക് വി വിദഗ്ധ പരിശീലനം നല്‍കണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങ ളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സേവന മനുഷ്ഠിക്കുന്ന ഡോക്ടര്‍മാരിലൂടെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാം. എല്ലാ സ്‌കൂളുകളിലും അസുഖമുള്ള കുട്ടികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ വിശ്രമിക്കുന്ന തിനും കുത്തിവയ്പുകള്‍ എടുക്കുന്നതിനും സിക്മുറികള്‍ ഒരുക്കാനും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ഹെല്‍ത്ത് ഫയല്‍ സൂക്ഷിക്കുന്നതിനും ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യ-കുടുംബക്ഷേമം വകുപ്പ് സെക്രട്ട റിമാര്‍ക്കും പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം വകുപ്പ് ഡയറക്ടര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ. വി. മനോജ്കുമാര്‍, അംഗ ങ്ങളായ ശ്യാമളാദേവി പി.പി, ബബിത ബി. എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.