പാലക്കാട്: വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ജില്ലയില്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തണമെന്നും അവ പരിഹരിക്കാനുള്ള അ വസരമാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാ അവലോകന യോഗമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു.മുഖ്യമന്ത്രിയുടേ യും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാ അവലോകന യോഗങ്ങള്‍ക്ക് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല റിവ്യൂ മീറ്റിങി ലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. ഇതിനായി സംസ്ഥാനതലത്തിലും ജില്ലാതല ത്തിലും പരിഹരിക്കേണ്ട വിഷയങ്ങള്‍ വേര്‍തിരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ ജില്ലാതലത്തില്‍ പരിഹരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ആരോഗ്യ മേഖലയില്‍ ഐസൊലേഷന്‍ വാര്‍ഡ്, ആരോഗ്യ കോംപ്ലക്‌സ്, വ്യായാമ ത്തിനായി നടപ്പാതകള്‍,പാലക്കാട് മെഡിക്കല്‍ കോളേജ്, ഡി.ടി.പി.സിയുടെ, വെള്ളി നേഴി കഥകളി ഗ്രാമം, മലമ്പുഴ ഗാര്‍ഡനിലെ 10 കോടിയുടെ പ്രവര്‍ത്തനങ്ങള്‍,വട്ടലക്കി ടൂറിസ്റ്റ് ഗ്രാമംപ്രധാന റോഡുകളായനെല്ലിയാമ്പതി റോഡ്, തേക്കടി റോഡ്, അട്ടപ്പാടി ചുരം റോഡ്,പൂപ്പാറ കോളനി, തുടങ്ങിയവയും ഒറ്റപ്പാലം കോര്‍ട്ട് കോംപ്ലക്‌സ്, പാല ങ്ങള്‍,എല്ലാ മണ്ഡലത്തിലും സ്‌പോര്‍ട്‌സ് ഹബ്, ഇന്‍ഡോര്‍ സ്റ്റേഡിയം, കോതകുര്‍ശ്ശി സബ്‌സ്റ്റേഷന്‍,ജല്‍ ജീവന്‍ മിഷന്‍,ഗോപാലപുരം ജി.എസ്.ടി ചെക്ക് പോസ്റ്റ്, മോയന്‍സ് സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍, ഇലക്ഷന്‍ വെയര്‍ ഹൗസ്, ഏകലവ്യ വിദ്യാലയത്തിന് കെട്ടിടം, ആനവായി സൂപ്പര്‍മാര്‍ക്കറ്റ്,മരം മുറിക്കല്‍, ജില്ലാ ഓഫീസുകളുടെ നവീക രണം, റവന്യൂ ടവര്‍ തുടങ്ങിയ ജില്ലയിലെ പ്രധാന വിഷയങ്ങളില്‍ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനതലത്തിലുള്ള വിഷയങ്ങള്‍ മേഖലാ യോഗത്തില്‍ ശ്രദ്ധയില്‍ പെടുത്തു മെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉടന്‍ നല്‍കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേ ശം നല്‍കി. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളി, ശനി, ഞാ യര്‍ ദിവസങ്ങളിലായി സ്‌കൂള്‍, ഓഫീസ്, വീട് എന്നിവിടങ്ങളില്‍ ഡ്രൈ ഡേ ആചരി ക്കാനും കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കായി എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കായി ബോധവത്ക്കരണം നല്‍കാനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.