മണ്ണാര്‍ക്കാട്: മികച്ച വിദ്യാഭ്യാസ സഹകരണ സംഘത്തിനുള്ള സഹകരണ അവാര്‍ഡ് മ ണ്ണാര്‍ക്കാട് കോ – ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് ലഭിച്ചു. 1987ലാണ് ഈ സംഘം പ്രവര്‍ത്തനമാരംഭിച്ചത്. വിദ്യാഭ്യാസ രംഗത്ത് സംഘം കൈവരിച്ച നേട്ടങ്ങളും സമഗ്ര സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അന്താരാഷ്ട്ര സഹ കരണ ദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരവും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും സഹകരണ വകുപ്പ് മന്ത്രി എന്‍ വാസവനില്‍ നിന്നും സെക്രട്ടറി എം മനോജ് ഏറ്റുവാങ്ങി.
സംഘത്തിന് കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനുള്ള പാലക്കാട് ജില്ലയിലെ ഏക സഹകരണ കോളേജായ യൂണിവേഴ്‌സല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ ഡ് സയന്‍സ് ഉള്‍പ്പടെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.സഹകരണ വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയി ല്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപിടിച്ച് ഡൊണേഷനോ, ക്യാപിറ്റേഷന്‍ ഫീസോ കൂടാതെ ഏറ്റവും ചുരുങ്ങിയ ചെലവില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വരുന്നു. 1987 ല്‍ പാരലല്‍ കോളജായി തുടങ്ങി.2015ലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷ നുള്ള യൂണിവേഴ്‌സല്‍ കോളജ് ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ബഹു മുഖമായ വളര്‍ച്ചയാണ് ഈ സ്ഥാപനം കൈവരിച്ചത്. അച്ചടക്കം നൂറ് ശതമാനം റിസള്‍ട്ട് , പാഠ്യ പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസ് നാ ച്വര്‍ ക്ലബ്ബ്, പ്ലേസ്‌മെന്റ് സെല്‍, ലിറ്ററരി ക്ലബ്ബ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തി ല്‍ സെമിനാറുകള്‍, ദിനാചരണങ്ങള്‍, ബോധവല്‍ക്കരണ ക്യാംപുകള്‍, സന്നദ്ധ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും മികച്ച രീതിയില്‍ നടന്നുവരുന്നു. കൂടാതെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു.
സഹകരണ സംഘങ്ങള്‍ സഹകാരികള്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ മറ്റു അഭ്യുദയ കാംക്ഷികള്‍ മുതലായവരില്‍ നിന്നും ഓഹരി സമാഹരിച്ച് കൊണ്ടാണ് അത്യാാധുനിക വല്‍ക്കരിച്ച സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളും ക്യാംപസും യാഥാര്‍ഥ്യമാക്കിയിട്ടു ള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവീകരി ച്ചും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചും ജനകീയ പങ്കാളിത്തത്തോടു കൂടി കോ ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ നടന്നു വരുന്നു. പി.കെ ശശി ചെയര്‍മാനും ഡോ.കെ.എ കമ്മാപ്പ വൈസ് ചെയര്‍ മാനും എം. മനോജ് സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കി വരുന്നത്.