പാലക്കാട് : ട്രെയിന്‍ യാത്രയ്ക്കിടെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിയെടുത്തയാള്‍ പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേലാണ് യാത്രക്കാരുടെ ഇടപെടല്‍ മൂലം പൊലിസിന്റെ പിടിയിലായത്. ഒഡീഷക്കാരായ ദമ്പതികളുടെ കുട്ടിയേയാണ് തട്ടിയെടുത്തത്. കുഞ്ഞിനെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ 12.30ന് കുഞ്ഞുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ യാത്രക്കാര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. ടൗണ്‍ നോര്‍ത്ത് പൊ ലിസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതോടെ ഇയാളെയും കുഞ്ഞിനെയും പൊലിസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ ഒഡീ ഷയില്‍ നിന്നും ട്രെയിനില്‍ വെച്ച് കുഞ്ഞിനെ നഷ്‌പ്പെട്ടതായി മാതാപിതാക്കള്‍ തൃശൂ രില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരെ തൃശൂരിലെത്തിച്ചു. കുട്ടി ഇവരുടേ താണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് വര്‍ഷമായി ആലപ്പുഴയില്‍ ജോലി ചെയ്യുകയാണ് ഒഡീഷക്കാരായ ദമ്പതികള്‍. news copied from malayala manorama
