അലനല്ലൂര്‍: സി.പി.എം അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂ ര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഗ്രാമ പഞ്ചായത്ത് ഭര ണസമിതിക്കെതിരെ അഴിമതിയും വിവേചനവും ആരോപിച്ചായിരുന്നു സമരം.
സി.പി.എം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.രഞ്ജിത്ത് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം വി. അബ്ദുള്‍ സലീം, ലോക്കല്‍ സെക്രട്ടറിമാരായ ടോമി തോമസ്, സോമരാജന്‍, വാര്‍ഡ് മെമ്പര്‍മാരായ പി.ഷമീര്‍, വിജയലക്ഷ്മി, അക്ബര്‍ പാറോക്കോട്ട്, അശ്വതി, നൈസി ബെന്നി, ദിവ്യ മനോജ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഓഫിസ് സേവനത്തിന്റെ കാലതാമസം അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നത് അവസാനിപ്പിക്കുക, വികസന മുരടിപ്പ് ഇല്ലാതാക്കുക, മാലിന്യ പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ സ്വാഗതവും വാര്‍ഡ് മെമ്പര്‍ പി.എം.മധു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.