തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന്‍ തച്ചനാട്ടുകരയില്‍ തുടങ്ങി.ജനകീയ പങ്കാളിത്തത്തോടെ വിവിധ വാര്‍ഡു കളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.എല്ലാ വാര്‍ഡുകളിലെയും പ്രധാനറോഡു കളും ജങ്ഷനുകളും ശുചിയാക്കി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്റ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പിഎം സലീം അധ്യക്ഷ യായി.
തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മുരളി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ തങ്കം മഞ്ചാടിക്കല്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ സി.പി സുബൈര്‍,പഞ്ചായത്ത് അംഗങ്ങളായ ഇല്യാസ് കുന്നുംപുറം,രാധാകൃഷ്ണന്‍ മാസ്റ്റര്‍,ബിന്ദു, പാര്‍വ്വതി അമ്പലത്ത്, തച്ഛനാട്ടുകര ജെ എച്ച് ഐ പ്രിയന്‍, എം ജി എന്‍ ആര്‍ ജി എസ് എ ഇ ഷഹല, സൈതലവി സി പി, റിയാസ് കപൂര്‍, ഐ ആര്‍ അര്‍ ടി സി കോര്‍ഡിനേറ്റര്‍ അര്‍ഷിദ, കെ ഹംസപ്പ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി മന്‍സൂറലി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഹരിതകര്‍മ്മസേന, ജനപ്രതിനിധികള്‍, ആശാപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്ത കര്‍, പൊതുപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ അല്‍ഷിഫ നഴ്സിങ് കോളജ് എന്‍.എസ്.എസ് യൂണിറ്റ്, ഹില്‍ ടോപ്പ് ക്ലബ് തുടങ്ങിയവര്‍ പങ്കെടുത്തു.വൃത്തിയാക്കിയ ഇടങ്ങളില്‍ ഉള്‍പ്പെടെ മാലിന്യം തള്ളുന്നത് തടയാന്‍ പ്രാദേശിക ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതാ യി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം പറഞ്ഞു.