മണ്ണാര്‍ക്കാട് : പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മുടങ്ങി കിടക്കുന്ന ഡി.ആര്‍ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നട ത്തി. ജില്ലാ സെക്രട്ടറി കെ.എം മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, സംസ്ഥാന കൗണ്‍സിലര്‍ കെ.ജി ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുളിയങ്ങോട്, മറ്റുനേതാക്കളായ എ.അസൈനാര്‍, തോമസ് ആന്റണി, ഗോപി പൂന്തോട്ടത്തില്‍, ചിത്ര.ഡി നായര്‍, കെ.സി.എം ബഷീര്‍, സി.ജി മോഹനന്‍, കെ. ഹംസ, ദാമോദരന്‍ നമ്പീശന്‍, കെ.എം പോള്‍, സൈമണ്‍ ജോര്‍ജ്, ഇ.സുകുമാരന്‍, നാസര്‍ പാറോക്കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.
