മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് നടത്തി യ സമരം പ്രഹസനമാണെന്ന് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 2022- 23 വര്‍ഷത്തില്‍ 91.83 ശതമാനം ചെലവഴിച്ച് കുമരംപുത്തൂര്‍ ഒന്നാം സ്ഥാനത്താണ്. ജില്ലയില്‍ 35-ാം സ്ഥാനത്തും സം സ്ഥാന തലത്തില്‍ 437-ാം സ്ഥാനവുമുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും കീഴില്‍ നടന്ന കേരളോത്സവത്തില്‍ ബ്ലോക്ക് തലത്തില്‍ ഒന്നാം സ്ഥാനവും തൊഴിലുറപ്പ് പദ്ധതിയില്‍ വനിതകള്‍ക്കായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളിലും ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനമുണ്ട്. രേഖകള്‍ ഇങ്ങനെ പറയുമ്പോള്‍ എല്‍.ഡി.എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിന്റെ രേഖകള്‍ വെച്ച് കണക്കുകള്‍ നിരത്തി തുറന്ന് പറയാന്‍ എല്‍.ഡി.എഫ് നേതൃത്വം തയ്യാറാവണം. തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണ ത്തില്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കിയതില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാന ത്താണ്. കൂടാതെ 588 പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി ബ്ലോക്കില്‍ രണ്ടാം സ്ഥാന വുമുണ്ട്. ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെളി യിക്കാന്‍ വെല്ലുവിളിക്കുന്നതായും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. നെച്ചുളളി കുടും ബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണത്തിലും ഭരണസമിതി മറുപടി പറഞ്ഞു.25 ലക്ഷത്തിന് മുകളിലുളള പൊതുമാരാമത്ത് പ്രവര്‍ത്തികള്‍ സി ക്ലാസ് കാറ്റഗറിയിലുളള കരാറുകാര്‍ക്കെ ഏറ്റെടുക്കാന്‍ കഴിയൂയെന്നിരിക്കെ ഡി ക്ലാസുകാരനായ കരാറുകാരന്റെ രേഖാ വിവരങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കു ന്ന എല്‍.എസ്.ജി.ഡി വെബ് സൈറ്റില്‍ റിജക്റ്റ് ചെയ്യാത്തത് കൊണ്ടാണ് അതില്‍ അപാ കത സംഭവിച്ചതെന്നും ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തി ല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ക ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് ഡി.വിജയ ലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തുംപള്ളി, അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, മേരി സന്തോഷ്, റസീന വറോടന്‍, ഷരീഫ് പച്ചീരി, സിദ്ദീഖ് മല്ലിയില്‍, ഉഷ വളളുവമ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.