മണ്ണാര്‍ക്കാട് : വഖഫ് ഭേദഗതിക്കതിരെ മുസ്ലിം ലീഗ് കോടതിയെ സമീപിക്കുമെന്നും ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി അഡ്വ.ഹാരിസ് ബീരാന്‍ എം.പിയെ ഉത്തരവാദപ്പെടുത്തിയെന്നും സംസ്ഥാന പ്രസിഡ ന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യാതൊരു കൂടിയാലോച നയുമില്ലാതെ പാസാക്കിയ ഭേദഗതി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മതേതര കക്ഷികളും വഖഫ് ഭേദഗതിയെ കുറിച്ച് ബോധവാന്‍മാരാണ്. കേന്ദ്രത്തി നെതിരെ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തനം ശക്തമാക്കും. ഈ മാസം 16ന് കോഴി ക്കോട് പ്രക്ഷോഭ റാലി നടത്തും. രാജ്യത്തെ ജനങ്ങളെ ആശയപരമായി പീഡിപ്പിക്കു കയാണ് കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയമായി കൂടുതല്‍ ഉണര്‍ന്നിരിക്കേണ്ട കാലമാണിത്. കേരളം നന്നാകണമെങ്കില്‍ യു.ഡി.എഫ്. അധികാരത്തില്‍ വരണമെന്നും യു.ഡി.എഫി നെ കൊണ്ടുമാത്രമേ കേരളത്തെ വീണ്ടെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ഭേദഗതിയിലൂടെ സാമുദായിക ചേരിതിരുവുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലി ക്കുട്ടി പറഞ്ഞു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. എക്സി. മീറ്റിംഗ് ഹാള്‍ സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. റഷീദ് മുത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുല്ല, ജില്ല പ്രസിഡന്റ് മര ക്കാര്‍ മാരായ മംഗലം, ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ടി.എ സലാം മാസ്റ്റര്‍, കണ്‍വീനര്‍ സി.മുഹമ്മദ് ബഷീര്‍, നേതാക്കളായ പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, കെ.കെ.എ അസീസ്,എം.എസ് നാസര്‍, എം.എസ് അലവി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, മണ്ഡലം ലീഗ് ഭാരവാഹികളായ പി.മുഹമ്മദാലി അന്‍സാരി, കെ.ടി ഹംസപ്പ, തച്ചമ്പറ്റ ഹംസ, ഒ.ചേക്കു മാസ്റ്റര്‍, ഹുസൈന്‍ കളത്തില്‍, കെ.ടി അബ്ദുല്ല, മജീദ് തെങ്കര, ജില്ല പ്രസിഡന്റ് പി.എം മുസ്തഫ തങ്ങള്‍, ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത്, ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, സെക്രട്ടറി അഡ്വ. നൗഫല്‍ കളത്തില്‍, മണ്ഡലം പ്രസിഡന്റ്് അഡ്വ. ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി,
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് എം.ടി അസ്ലം, ജില്ല പ്രസിഡന്റ് കെ.യു ഹംസ, മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍, ജനറല്‍ സെക്രട്ടറി മുഹ്സിന്‍ ചങ്ങലീരി,എസ്.ടി.യു ജില്ല പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത്, വനിത ലീഗ് ജില്ല ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കട്ടില്‍, റഫീന മുത്തനില്‍, എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി.മൊയ്തീന്‍, കെ.പി ഉമ്മര്‍, സി.കെ അബ്ദുറഹിമാന്‍, പഴേരി ഷരീഫ് ഹാജി, കെ.പി ബാപ്പുട്ടി ഹാജി, കെ.എം.സി.സി നേതാക്കളായ ജംഷാദ് വടക്കേതില്‍, നാസര്‍ പടുവില്‍ തുടങ്ങിയര്‍ പങ്കെടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി സ്വാഗതവും ട്രഷറര്‍ ആലിപ്പു ഹാജി നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മലപ്പുറം സ്വര്‍ഗധാരയുടെ ഇശല്‍ വിരുന്നും അരങ്ങേറി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!