മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ആരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, സി.പി.എം ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം, നേതാക്കളായ വി.രവി,എന്‍.മണികണ്ഠന്, ടി.പി.മുസ്തഫ, സുരേഷ് മാസ്റ്റര്‍, രാജീവ് നടക്കാവില്‍, ടി.കെ.ഷമീര്‍, അജീഷ് മാസ്റ്റര്‍, എ.കുമാരന് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി സ്വാഗതം പറഞ്ഞു.