മണ്ണാര്‍ക്കാട് : ടിപ്പു സുല്‍ത്താന്‍ റോഡിലുള്ള പാറപ്പുറം സഹൃദയ സ്വയം സഹായ സംഘം സംഘ അംഗങ്ങളുടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള മക്കള്‍ക്ക് പഠനോപകര ണങ്ങള്‍ നല്കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മീഖ അന്ന ജയന്‍, അമൃത അനില്‍, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സെയ്ത് ഫവാസ് എന്നിവരെ മൊമെന്റോ നല്കി ആദരിച്ചു. നഗരസഭാ കൗണ്‍സിലര്‍ സി.പി.പുഷ്പാനന്ദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ വത്സലകുമാരി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷനായി. സുധാകരന്‍ മണ്ണാര്‍ക്കാട്, എം.നാരായണന്‍കുട്ടി സംസാരിച്ചു. സെക്രട്ടറി കൃഷ്ണദാസ് സ്വാഗതവും ട്രഷറര്‍ സണ്ണി.വി.തോമസ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!