മണ്ണാര്‍ക്കാട്: പത്ത് വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊ രുവിധ പുതുക്കലും നടത്താത്തവര്‍ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാന്‍ അവസരം. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhar.uidai.gov.in വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യു മെന്റ് അപ്ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ. ആധാര്‍ സേവനങ്ങള്‍ വേഗത്തി ല്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവ രെ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവി ലുള്ള ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ മാറ്റം വന്നവര്‍ക്കും അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴി അപ്ഡേറ്റ് ചെയ്യാം. നവജാതശിശുക്കള്‍ക്കും ആധാര്‍ എന്റോ ള്‍ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എന്റോളിങ്ങിന് കുട്ടിയുടെ ജനന സര്‍ട്ടിഫി ക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്സ് അഞ്ച് വയസിലും 15 വയസിലും നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിര്‍ബ ന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നല്‍കണം. അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം 50 രൂപ നല്‍കി ചെയ്യാം. ഫോണ്‍: 0491 2547820.