കോട്ടോപ്പാടം: പഞ്ചായത്തിലെ കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു, എന്‍.എം.എസ് വിജയികളെ അനുമോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. മുന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം. ചന്ദ്രദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്ത നില്‍ വിജയികള്‍ക്കുള്ള മൊമെന്റോ നല്‍കി. കൂട്ടായ്മ പ്രസിഡന്റ് പറമ്പത്ത് മുഹ മ്മദാലി അധ്യക്ഷനായി. സെക്രട്ടറി പിഎം. മുസ്തഫ, എ. അസൈനാര്‍ മാസ്റ്റര്‍, എന്‍.പി മുസ്തഫ, പി.ഗോപി, സി.കൃഷ്ണന്‍കുട്ടി, ജുനൈസ്, ഷാഫി, രാജന്‍, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!