മണ്ണാര്‍ക്കാട് :പൂരത്തോടനുബന്ധിച്ച് കുന്തിപ്പുഴ ആറാട്ട് കടവില്‍ വലിയാറാട്ട് ദിവസം നടന്ന കഞ്ഞിപ്പാര്‍ച്ച ഭക്തജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കോവിഡ് നിയന്ത്ര ണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ചടങ്ങുകളില്‍ മാത്രം ഒതുങ്ങിയ കഞ്ഞിപ്പാ ര്‍ച്ച ഇത്തവണ വിപുലമായിരുന്നു.നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും സ്തീകളും കുട്ടി ളും ഉള്‍പ്പടെ പതിനായിരങ്ങളാണ്‌കഞ്ഞിപ്പാര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്.പുഴയുടെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലും നിറഞ്ഞ് വരി പുറത്തേക്ക് നീണ്ടു.അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നിന്നും എത്തിയ ആദിവാസികള്‍ക്ക് ആചാര പ്രകാരം ആദ്യം കഞ്ഞി നല്‍കി.തുടര്‍ന്ന് മറ്റ് ഭക്തര്‍ക്കും വിതരണം ചെയ്തു.ഇത്തവണ 20 ചാക്ക് അരിയാണ് ചിലവായത്.25 അടുപ്പുകളിലായാണ് കഞ്ഞി തയ്യാറാക്കിയത്.ആചരാത്തനിമ കാത്ത് സൂക്ഷിച്ച് ഭക്തര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാത്ത തരത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ പൂരാഘോഷ കമ്മിറ്റിയും മുന്‍നിരയിലുണ്ടായിരുന്നു.